കോവിഡ് യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് സർക്കാറുകളോട് ആവശ്യപ്പെട്ട് അയാട്ട; ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന ഒഴിവാക്കണമെന്നും അധികൃതർ

കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ചത് നമ്മുടെ പ്രവാസികൾ തന്നെയാണ്. ഗൾഫിലേക്കും നാട്ടിലേക്കുമുള്ള യാത്രകൾ അത്രമേൽ നിബന്ധനകൾ എറിയതായിരുന്നു.ഇത്തരത്തിൽ നിബന്ധനകൾ മൂലം അവസാന നിമിഷത്തിൽ യാത്ര റദ്ദ് ചെയ്യേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്.
മരണം വിവാഹം പോലുള്ള ചടങ്ങുകളിൽ പോലും എത്താനാകാതെ എത്ര പ്രവാസികളാണ് വലഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ കോവിഡ് മഹാമാരിയല്ലാതായി മാറുകയാണ്, അത് ചില രാജ്യങ്ങളിൽ മാത്രം പടരുന്ന രോഗമായി ചുരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് സർക്കാറുകളോട് ആവശ്യപ്പെടുന്നതെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറഞ്ഞു.
അതോടൊപ്പം തന്നെ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന ഒഴിവാക്കണം. വാക്സിൻ സ്വീകരിക്കാത്തവർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്രചെയ്യുമ്പോൾ അവർക്ക് ക്വാറന്റൈനും ഒഴിവാക്കണം എന്നും അവർ പറയുകയുണ്ടായി. രോഗവ്യാപാനം തടയാൻ രാജ്യങ്ങൾക്കുമേൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ഫലപ്രദമല്ല എന്നാണ് ഒമിക്രോൺ വ്യാപനം തെളിയിക്കുന്നത്. ഒമിക്രോൺ വ്യാപനത്തോടെ കോവിഡ് പ്രത്യേക മേഖലകളിൽ മാത്രം കാണുന്ന എൻഡമിക്കായി ചുരുങ്ങും എന്നാണ് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അയാട്ട അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത നഗരങ്ങളുടെ പട്ടികയിൽ ദോഹയും ഇടം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരമാണ് ഈ സ്ഥാനം ദോഹ നേടിയിരിക്കുന്നത്. ദുബായ്, മാലി, ലണ്ടൻ ഹീത്രൂ, ഫ്രാങ്ക്ഫർട്ട് എന്നിവയാണ് പട്ടികയിലെ മറ്റ് മുൻനിര നഗരങ്ങൾ എന്നത്.
കൂടാതെ വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര യാത്രകളിൽ 70 ശതമാനവും ഈ നഗരങ്ങളിലേക്കാണ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ദോഹയുടെ പ്രവേശനകവാടമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 1.77 കോടി യാത്രക്കാരാണ് ഇത്തരത്തിൽ വന്നു പോയത്. കൂടാതെ ഡൽഹി, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഗോവ എന്നിവയാണ് ആഭ്യന്തര സർവീസുകളിൽ മുൻനിരയിലുള്ള നഗരങ്ങൾ. ധാക്ക, മാലി, ദുബായ്, കാഠ്മണ്ഡു, ലണ്ടൻ നഗരങ്ങളിലേക്കാണ് കഴിഞ്ഞ വർഷം ഹമദ് വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്.
https://www.facebook.com/Malayalivartha


























