സൗദി അറേബ്യയിൽ; കൊവിഡ് ബാധിച്ച് ഗുരുതരനിലയിലാകുന്നവരുടെ എണ്ണം ഉയരുന്നു, ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില ഗുരുതരമെന്ന് അധികൃതർ

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരനിലയിലാകുന്നവരുടെ എണ്ണം ഉയരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില ഗുരുതരമാണ് എന്നാണ് അധികൃതർ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
അതോടൊപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,738 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. നിലവിലെ രോഗികളിൽ 4,973 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,70,997 ഉം രോഗമുക്തരുടെ എണ്ണം 6,22,087 ഉം ആയി ഉയർന്നിരിക്കുകയാണ്. ആകെ മരണസംഖ്യ 8,927 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.71 ശതമാനവും മരണനിരക്ക് 1.33 ശതമാനവുമായതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 163,777 ആർ.ടി പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,559, ജിദ്ദ - 573, ദമ്മാം - 189, ഹുഫൂഫ് - 172, മക്ക - 156, ജിസാൻ - 114, മദീന - 92 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,63,32,758 ഡോസ് വാക്സിൻ എടുത്തു. ഇതിൽ 2,54.80,931 ആദ്യ ഡോസും 2,36,36,318 രണ്ടാം ഡോസും 72,15,509 ബൂസ്റ്റർ ഡോസുമാണ് ഉള്ളത്.
https://www.facebook.com/Malayalivartha


























