യുഎഇ- ഇന്ത്യ ഏറ്റവും കുറഞ്ഞനിരക്കിൽ സർവീസുകൾ! കുറഞ്ഞ യാത്രാ നിരക്കില്‍ സര്‍വീസ് നടത്താൻ ഷാര്‍ജാ ആസ്ഥാനമായുള്ള ലോ- കോസ്റ്റ് വിമാന സര്‍വീസായ എയര്‍ അറേബ്യ, ഇന്ത്യയിലെ13 നഗരങ്ങളിലേക്ക് സർവീസുകൾ ഉടൻ

കൊറോണ വ്യാപനം നൽകിയ ഭീതിയിൽ നിന്ന് പ്രവാസികൾ നടന്നകലുകയാണ്. ഇളവുകൾ നൽകി ഗൾഫ് രാഷ്ട്രങ്ങളും ഉണരുമ്പോൾ വർഷങ്ങളായി നാട്ടിൽ പോകാതെ കഴിഞ്ഞവർ ഇപ്പോൾ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇടയ്ക്ക് കുത്തനെ ഉയർന്നു നിന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ കുത്തനെ ഇടിഞ്ഞു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതെ, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ യാത്രാ നിരക്കില്‍ വിമാന സര്‍വീസ് ആരംഭിക്കുകയാണ്.
അതോടൊപ്പം തന്നെ ഷാര്‍ജാ ആസ്ഥാനമായുള്ള ലോ- കോസ്റ്റ് വിമാന സര്‍വീസായ എയര്‍ അറേബ്യയാണ് കുറഞ്ഞ യാത്രാ നിരക്കില്‍ സര്‍വീസ് നടത്തുന്നത്. 250 ദിര്‍ഹം മുതലാണ് യാത്രാ നിരക്ക് ആരംഭിക്കുന്നത് എന്നാണ് റിപ്പോട്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകുന്നതായിരിക്കും. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ഗോവ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, കോയമ്പത്തൂര്‍, നാഗ്പൂര്‍ ഉള്‍പ്പെടെയുള്ള 13 നഗരങ്ങളിലേക്കാണ് കുറഞ്ഞ നിരക്കില്‍ വിമാനം സർവീസ് നടത്തുക.
കൂടാതെ ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുകയായിരുന്നു. പുതിയ യാത്രാ നിബന്ധനകളുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടമായി ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇത്തരത്തി ആളുകള്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് പകുതിയിലേറെ കുറഞ്ഞിരുന്നു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 250 ദിര്‍ഹം വരെയായി കുറയുകയുണ്ടായി. കുടുംബ സമേതം ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചവരും ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര പ്ലാന്‍ ചെയ്തവരും പുതിയ ക്വാറന്റൈന്‍ വ്യവസ്ഥയെ തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു.
അങ്ങനെ വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥ നിലവില്‍ വന്നതോടെ യാത്ര കൊണ്ട് കാര്യമില്ലാത്ത സ്ഥിതിയാണ് ഉണ്ടായത്. മാത്രമല്ല, മൂന്നോ നാലോ ദിവസം കൊണ്ട് യുഎഇയിലേക്ക് തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെ യാത്ര പ്ലാന്‍ ചെയ്തവര്‍ക്കും തീരുമാനം തിരിച്ചടിയായി മാറിയിരുന്നു.
https://www.facebook.com/Malayalivartha


























