അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം, ദുബായിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

ദുബായിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് ആണ് ജബൽ അലിയിൽ മരണപ്പെട്ടത്. 38 വയസായിരുന്നു. 10 ദിവസം മുൻപാണ് ഇദ്ദേഹം നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ദുബായിൽ ഡ്രൈവറായി ജോലി ചെയ്ത്വരികയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് പോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: ഫാത്തിമ, ഭാര്യ: ജസ്ന. മക്കൾ: നിദ ഫാത്തിമ, നിഹ ഫാത്തിമ.
https://www.facebook.com/Malayalivartha

























