ഒമാനിൽ നേരിയ ഭൂചലനം, റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് മസ്കറ്റിലും പരിസരങ്ങളിലും

ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാന നഗരിയായ മസ്കറ്റിലും പരിസരങ്ങളിലും അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയില്‍ 2.3 രേഖപ്പെടുത്തി.ആമിറാത്ത്, മത്ര, മസ്‌കത്ത് തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം 11.06ന് ആണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മസ്‌കത്ത് നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ്. ജോലികളിൽ വ്യാപൃതരാകുന്നതിനിടെ നേരിയ ചലനം അനുഭവപ്പെടുകയായിരുന്നുവെന്ന് മത്ര സൂഖിലെ വ്യാപാരികൾ പറഞ്ഞു. എന്നാൽ എവിടെയും അപകട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha