മാന്യമല്ലാത്ത വസ്ത്രധാരണവും പെരുമാറ്റവും വിനയായി, പ്രവാസി യുവതിക്ക് തൊഴിൽ പെർമിറ്റ് നിഷേധിച്ച് കുവൈത്ത്, രാജ്യത്തേക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തി..!!!

ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിലെടുക്കുന്നുവർ അല്ലെങ്കിൽ അതിന് തയ്യാറെടുക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്വഭാവം പെരുമാറ്റം എന്നിവയെല്ലാം ജോലി ലഭിക്കുന്നതിൽ വളരെയധികം പ്രധാന്യം അർഹിക്കുന്ന ഘടകങ്ങളാണ്. എന്തിന് വസ്ത്രധാരണം പോലും ശരിയല്ലെങ്കിൽ തൊഴിൽ പെർമിറ്റ് നിഷേധിച്ചെന്നുവരും. മാത്രമല്ല രാജ്യത്തേക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തും. കുവൈത്താണ് ഇപ്പോൾ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
മാന്യമല്ലാത്ത വസ്ത്രധാരണവും പെരുമാറ്റത്തെയും തുടർന്ന് പ്രവാസി യുവതിയുടെ വിസ കുവൈത്ത് നിരസിച്ചു. എംബസി സന്ദര്‍ശിച്ചപ്പോള്‍ അനുയോജ്യമായ വേഷം ധരിക്കാതിരികയും പെരുമാറുകയും ചെയ്തതിനെ തുടർന്നാണ് അധികൃതരുടെ നടപടി. ഇവര്‍ ഏത് രാജ്യക്കാരിയാണന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ആര്‍ട്ടിക്കിള്‍ 18 വിസ പ്രകാരം തൊഴിൽ പെർമിറ്റിന് അപേക്ഷിച്ച യുവതിയുടെ വിഷയം എംബസി അധികൃതർ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. ഇത്തരത്തിൽ എംബയിലേക്ക് എത്തിയ യുവതിക്ക് വര്‍ക്ക് വിസ നല്‍കരുതെന്ന് നിര്‍ദേശവും ഉന്നയിച്ചു. എംബസിയുടെ ശുപാര്‍ശ ആഭ്യന്തര മന്ത്രാലയം
പൂർണമായി അംഗീകരിച്ച് പ്രവാസി യുവതിക്ക് വിസ നിരസിക്കുകയും, കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha