രഹസ്യ നിരീക്ഷണത്തിൽ ആ കണ്ടെത്തൽ, സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞ് മാനേജര്‍മാര്‍, മൂവരേയും പുറത്താക്കി ദുബായ് ഭരണാധികാരി

സ്വന്തം പൗരന്മാർക്കൊപ്പം തന്നെ രാജ്യത്തെ പ്രവാസികളുടെ ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നവരാണ് യുഎഇ ഭരണാധികാരികൾ. പൊതുജനങ്ങളെ ബാധിക്കുന്ന ഏതുതരം വീഴ്ച്ചയായാലും അത് ആവർത്താതിരിക്കാൻ വേണ്ട നടപടികൾ അവർ ഉടനടി കൈകൊള്ളും. ഇപ്പോൾ അത്തരത്തിലൊരു നടപടിയാണ് ദുബായ് ഭരണാധികാരി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് മാനേജര്‍മാര്‍ക്കെതിരേ ദുബായ് ഭരണാധികാരി പുറത്താക്കി.
ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാന്‍ ഭരണാധികാരി ഏര്‍പ്പെടുത്തിയ 'മിസ്റ്ററി ഷോപ്പര്‍' പദ്ധതിയുടെ ഭാഗമായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 'ജനങ്ങൾക്കായി തുറന്ന വാതിലുകൾ' എന്ന ദുബായിയുടെ സംസ്‌കാരത്തിൻറെ ലംഘനമാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൂചിപ്പിച്ചു.
ഇടപാടുകൾ ഡിജിറ്റലാണ്, ആളുകളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും വെബ്സൈറ്റുകൾ വഴി അറിയിച്ചാൽ മതി എന്ന രീതിയിൽ ജനങ്ങളെ ഓഫീസുകളിൽ നേരിട്ടെത്തുന്നതിൽ നിന്ന് തടഞ്ഞതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ മൂന്ന് ഉദ്യോഗസ്ഥർ ആളുകളെ തങ്ങളുടെ അടുത്തേക്ക് കടത്തിവിടാതിരിക്കാൻ 'മാനേജർമാർ, സെക്രട്ടറിമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിച്ചിരുന്നു. 'മിസ്റ്ററി ഷോപ്പർ' സംരംഭത്തിൻറെ ഭാഗമായി ദുബായിലെ എല്ലാ സർക്കാർ ഓഫീസുകളിലും രഹസ്യ നിരീക്ഷകൾ സന്ദർശനം നടത്തുകയും അവിടങ്ങളിലെ സേവനങ്ങളെ കുറിച്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഷെയ്ഖ് മുഹമ്മദ് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിച്ചത്.
ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും അവരോട് നിരന്തരം ആശയവിനിമയം നടത്തുന്നതുമാണ് ദുബായുടെ വിജയത്തിന്റെ അടിസ്ഥാനം. ഈ ആശയങ്ങളിൽ മാറ്റം വന്നിട്ടില്ലെന്നും ഷെയ്ഖ് മുഹമ്മദ് ഓർമിപ്പിച്ചു. മാറിയെന്ന് കരുതുന്നവരെ ഭരണകൂടം മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇതോടൊപ്പം എല്ലാ സർക്കാർ വകുപ്പുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും ഉദ്യോഗസ്ഥരോട് ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചു.
അതേസമയം, മിസ്റ്ററി ഷോപ്പര്‍ പദ്ധതിയിലെ റിപ്പോര്‍ട്ടില്‍ മികച്ച ഉദ്യോഗസ്ഥനായി കണ്ടെത്തിയ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ മര്‍റിയെ ശെയ്ഖ് മുഹമ്മദ് മികച്ച പൊതുസേവനത്തിന്‍റെ പേരില്‍ പ്രശംസിച്ചു. അസാധാരണ സന്ദര്‍ഭങ്ങളില്‍ പോലും അല്‍ മര്‍രി സന്ദര്‍ശകരെ സ്വാഗതം ചെയ്തതിനെയും സേവനങ്ങള്‍ വേഗത്തിലാക്കിയതിനെയും ശെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു.
ജിഡിആര്‍എഫ്എ മേധാവി എപ്പോഴും പൊതുജനങ്ങളുടെ കൈയെത്തും പരിധിയിലാണെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. 'അദ്ദേഹത്തിന്‍റെ ഓപ്പണ്‍ ഓഫീസ് എല്ലാവര്‍ക്കും കയറിച്ചെല്ലാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനിലും ഓഫ്ലൈനിലും ജനങ്ങളെ സേവിക്കാന്‍ ദുബായ് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്. വര്‍ഷങ്ങളായി വികസിപ്പിച്ചെടുത്ത പൊതു സേവനത്തിന്‍റെ ബ്രാന്‍ഡാണിത്. 30 വര്‍ഷത്തെ പുരോഗതിക്കിടയില്‍ ജനങ്ങള്‍ക്കായി തുറന്ന വാതിലുകളുടെ ഒരു സംസ്‌കാരം ഞങ്ങള്‍ സ്ഥാപിച്ചു- ശെയ്ഖ് മുഹമ്മദ് എക്സിലെ തന്‍റെ പോസ്റ്റില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ വാതിലുകളില്ലാത്ത ഒരു സംസ്‌കാരമാണ് ദുബായ് മുന്നോട്ടുവച്ചത്. ദുബായുടെ ഇന്നത്തെ ആഗോള പ്രശസ്തി അതിന്‍റെ വേഗത്തിലുള്ള സേവനങ്ങളുടെയും ആളുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന തുറന്ന തൊഴില്‍ അന്തരീക്ഷത്തിന്‍റെയും സ്വാഭാവിക ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha