Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...

മലയാളികൾ കടന്നത് 60 ലക്ഷം മുതൽ 2 കോടി രൂപ വരെ ലോണെടുത്ത്, കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിലേക്ക്, കൂടുതൽ പേർക്കെതിരെ കേസ് എടുക്കാൻ സാധ്യത, പ്രതികളായ നഴ്സുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നീക്കം തുടങ്ങി..!!!

07 DECEMBER 2024 11:53 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് 700 കോടി തട്ടി വിദേശത്തേക്ക് മലയാളികൾ കടന്ന വാർത്ത പ്രവാസലോകത്ത് വലിയ ഞെട്ടലുളവാക്കിയ സംഭവമാണ്. വായ്പയെടുത്ത് തിരിച്ചടക്കാതെ കടന്നുകളഞ്ഞ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരെല്ലാം കുവൈത്തിലെ സ‍ർക്കാർ സർവീസിലെ ജീവനക്കാരെന്നാണ് വിവരം. മിനിസ്ട്രി ഓഫ് ഹെൽത്തിൽ ജീവനക്കാരായിരുന്ന 700 ഓളം പേർ നഴ്സുമാരും തട്ടിപ്പിൽ പ്രതിസ്ഥാനത്ത് ഉണ്ടെന്നതും വലിയ അമ്പരപ്പാണ് പ്രവാസികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. വായ്പയെടുത്തവർ കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്.

സംഭവത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി നിലവിൽ 10 കേസുകൾ രജിസ്റ്റ‍ർ ചെയ്തിട്ടുള്ളത്. രാജ്യാന്തര കബളിപ്പിക്കലെന്ന് ബോധ്യപ്പെട്ടതോടെ പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി. ഓരോ ജില്ലയിലെയും ജില്ലാ ക്രൈംബ്രാഞ്ചുകളാകും കേസ് അന്വേഷിക്കുക. കേസിൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ കുവൈത്തിലെ ബാങ്ക് അധികൃതർ അടുത്ത ആഴ്ച കേരളത്തിലെത്തും. ഇവർ കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ കേസ് എടുക്കാനാണ് സാധ്യത. പ്രതികളായ നഴ്സുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നീക്കം ബാങ്ക് അധികൃതർ തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതാണ് ലോൺ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നാണ് പ്രതികളായവരുടെ വിശദീകരണം.

2020-22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നതെന്നാണ് കുവൈറ്റ് ബാങ്ക് അധികൃതര്‍ കേരള പൊലീസിനെ അറിയിച്ചിരിക്കുന്നത്. ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. സർക്കാർ ജീവനക്കാർക്ക് ഉയർന്ന ശമ്പളമായതിനാൽ എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതാണ് പ്രതികൾക്ക് വലിയ തുക വായ്പ്പ ലഭിച്ചത്.

ആദ്യം തട്ടിപ്പ് നടത്തിയവർ വഴി പഴുത് മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് പൊലീസും ബാങ്ക് അധികൃതരും സംശയിക്കുന്നത്. തട്ടിപ്പിൽ 1425 മലയാളികളുള്ളതിനാൽ ഇടനിലക്കാരുടെ സാന്നിധ്യവും ബാങ്ക് സംശയിക്കുന്നുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃത‍ർ അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് നടത്തിയവരിൽ കൂടുതൽ പേര്‍ കേരളത്തിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച പരാതി കൈമാറിയത്.

ഗൾഫ് ബാങ്ക് കുവൈത്തിന്‍റെ ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്.

2020-22 കാലഘട്ടത്തിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന 700 നഴ്‌സുമാരടക്കം 1425 മലയാളികൾ 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്നായിരുന്നു പരാതി. സംസ്ഥാന പൊലീസ് ഉന്നതരെ വന്നുകണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. കൈവശമുളള രേഖകളുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പൊലീസിന്‍റെ സഹായം തേടിയത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 10 പേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. അറുപത് ലക്ഷം മുതൽ 2 കോടി രൂപ വരെയാണ് ഓരോരുത്തരും കുവൈത്തിലെ സാലറി സർട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തത്. ആദ്യത്തെ കുറച്ച് തവണകൾ അടച്ചശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നാണ് ബാങ്ക് അധികൃതരുടെ പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (8 minutes ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (13 minutes ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (33 minutes ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (1 hour ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (1 hour ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (1 hour ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (2 hours ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (2 hours ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (2 hours ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (3 hours ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (3 hours ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (11 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (11 hours ago)

Malayali Vartha Recommends