Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

കുവൈത്തിനെ നടുക്കിയ കൊലപാതകം, പിഞ്ച് കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തി, വീട്ടുജോലിക്കാരി അറസ്റ്റിൽ

27 DECEMBER 2024 10:32 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിൽ കൊലപാതകം ഉൾപ്പെടെയുള്ള ക്രൂരകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് വിധിക്കുന്നത്. സൗദിയിലാണെങ്കിൽ വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കാറില്ല. എന്നിട്ടും കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വിരളമായി നടക്കാറുണ്ട്. കഴിഞ്ഞദിവസം കുവൈത്തിനെ ഞെട്ടിച്ചു കൊണ്ടാണ് ഒരു കൊലപാതകം നടന്നത്. പിഞ്ച് കുഞ്ഞിനെ വീട്ടുജോലിക്കാരി അതിക്രൂരമായി കൊലപ്പെടുത്തി. ഒന്നര വയസ്സുള്ള കുഞ്ഞിനെ വാഷിംഗ് മെഷീനിൽ ഇട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടുജോലിക്കാരിയായ ഫിലിപ്പീനി സ്വദേശിനി അറസ്റ്റിലായി.

പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുവൈത്ത് സമൂഹം ഞെട്ടലിലാണ്. ഇന്നലെ മുബാറക് അൽ കബീർ ഗവർണറേറ്റിലെ സ്വദേശിയുടെ വീട്ടിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. ഒന്നര വയസ്സുള്ള കുഞ്ഞിൻറെ നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കുഞ്ഞ് വാഷിംഗ് മെഷീനിൽ കിടന്ന് പിടയുന്നതാണ് സ്വദേശി ദമ്പതികൾ കണ്ടത്. അതിവേഗം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കുഞ്ഞിനെ പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീട്ടുജോലിക്കാരിയായ ഫിലിപ്പീനി സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. എന്താണ് ഇത്തരത്തിൽ ഒരു കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്നാണ് പ്രധാനമായും ഇനി അറിയേണ്ടത്. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യാൻ നടന്നുവരികയാണെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതർ അറിയിച്ചു.

സംഭവത്തെ വലിയ ഗൗരവത്തോടെ തന്നെയാണ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയവും നോക്കി കാണുന്നത്. ഇന്ത്യക്കാർ ധാരാളമുള്ള കുവൈറ്റിൽ കുഞ്ഞുങ്ങളെ നോക്കുന്നതിനായി മറ്റും വിവിധ രാജ്യക്കാരെ ജോലിക്ക് വയ്ക്കാറുണ്ട്. ഈ സംഭവത്തോടെ മലയാളികൾ അടക്കമുള്ള പ്രവാസി കുടുംബങ്ങൾ ഭീതിയിലാണ്. ഇത്തരമൊരു സംഭവത്തെ കുവൈറ്റ് പോലെ ഒരു ഗൾഫ് രാജ്യം ലാഘവത്തോടെ കാണാതെ മറിച്ച് പരമാവധി ശിക്ഷ വിധിക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (7 minutes ago)

ആഘോഷവുമായി രാജ്യം  (14 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (18 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (37 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (47 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends