Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

കുവൈറ്റിൽ പുതിയ റെസിഡൻസി നിയമം പ്രാബല്യത്തിൽ, പ്രവാസികൾ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ അടയ്ക്കേണ്ടിവരും, മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

07 JANUARY 2025 11:06 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ പുതിയ റെസിഡൻസി നിയമം അധികം വൈകാതെ തന്നെ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തിയ പുതിയ നിയമം എന്ന് മുതൽ നടപ്പിലാക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമായി തുടരുന്നതിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഇതിനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. കുവൈത്തിൽ 60 വർഷമായി പാലിച്ച് വന്നിരുന്ന റെസിഡൻസി നിയമത്തിൽ കാതലായ മാറ്റം വരുത്തിയാണ് പുതിയ നിയമത്തിന് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് അംഗീകാരം നല്‍കിയത്.

ഏഴ് അധ്യായങ്ങളിലായി 36 ആര്‍ട്ടിക്കിളുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വിദേശ റസിഡന്‍സി നിയമം. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 6, 9, 11, 12, 13 എന്നിവ സംബന്ധിച്ച് വിദേശികൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം പ്രസ്താവന ഇറക്കി. ആർട്ടിക്കിൾ 9 പ്രകാരം റസിഡൻസി വിസ കരസ്ഥമാക്കി രാജ്യത്ത് പ്രവേശിച്ചശേഷം രേഖകൾ നിയമാനുസൃതമാക്കാൻ കാലതാമസമെടുത്താൽ ആദ്യമാസം 2 ദിനാർ വച്ചും പിന്നീടുള്ള ഒരോ ദിവസത്തിനും 4 ദിനാറുമാണ് പിഴ. 1200 ദിനാറാണ് പരമാവധി പിഴ.

സന്ദർശക വിസയിൽ വന്ന് കാലവധിക്ക് ശേഷം രാജ്യത്ത് തുടർന്നാൽ, പ്രതിദിനം10 ദിനാർ മുതൽ പരമാവധി 2,000 ദിനാർ വരെയാണ് പിഴ. താത്കാലിക താമസ കാലാവധി അവസാനിച്ച പ്രവാസികൾക്കും താമസ വിസ പുതുക്കാത്തവർക്കും ഇത് ബാധകമാണ്. മുമ്പ് ഇത്തരം നിയമലംഘനങ്ങൾക്കുള്ള പരമാവധി പിഴ 600 ദിനാർ ആയിരുന്നു. പുതുക്കിയ ഘടനയിൽ റെസിഡൻസി ഉടമകൾക്ക് പരമാവധി 1,200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറും പിഴ ചുമത്താനുമാണ് തീരുമാനം. കുട്ടികളുടെ ജനനം നാല് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്ത പക്ഷം പിന്നീട് വരുന്ന കാലതാമസത്തിനു ആദ്യത്തെ ഒരു മാസത്തിനു രണ്ട്‌ കുവൈറ്റി ദിനാർ ഓരോ ദിവസവും ഒരു മാസത്തിന് ശേഷമുള്ള ഓരോ ദിവസത്തിന് നാല്‌ ദിനാർ വീതവും പിഴ ഒടുക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫാമിലി വിസിറ്റ് വിസയുടെ കാലാവധി ഒരു മാസത്തിൽനിന്ന് മൂന്ന് മാസമായി ഉയർത്തുന്നതാണ് പുതുതായി അംഗീകരിച്ച താമസ നിയമത്തിലൂടെ നടപ്പിലാക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. കുവൈറ്റിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ വിസ കച്ചവടത്തിന്റെ പേരിൽ നടക്കുന്ന ചൂഷണം തടയുന്നതും പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നു. റെസിഡൻസി പെർമിറ്റ്, വിസ പുതുക്കൽ എന്നിവ പണം ഈടാക്കി നൽകുന്നവർക്ക് കർശന പിഴ ചുമത്തും. തൊഴിലുടമകൾക്ക് അവരുടെ യഥാർത്ഥ റിക്രൂട്ട്‌മെന്റ് ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് പ്രവാസികളെ നിയമിക്കുന്നതിൽ നിന്ന് ഇപ്പോൾ വിലക്കുണ്ട്.

ഇതുകൂടാതെ ശരിയായ അംഗീകാരമില്ലാതെ തൊഴിലാളികളെ മറ്റുള്ളവർ ജോലിക്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല അവർക്കാണ്. വിസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, വിദേശ റസിഡൻസി, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ ചുമത്തുന്നതിന് കൂടുതൽ പ്രാധാന്യം പുതിയ നിയമം നൽകുന്നു. വിസയിൽ പറഞ്ഞിട്ടുള്ളതല്ലാത്ത ആവശ്യങ്ങൾക്ക് തൊഴിലാളികളെ നിയമിച്ചാൽ മൂന്നുമുതൽ അഞ്ചു വർഷംവരെ തടവോ 5,000 ദിനാർ മുതൽ 10,000 ദിനാർ വരെ പിഴയോ ലഭിക്കും.

എന്‍ട്രി വിസ, റെസിഡന്‍സ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവാസിയുടെ റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങള്‍, വിസ കച്ചവടം, വിസ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ നിയമം. മാത്രമല്ല, ശമ്പള കുടിശിക വരുത്തുന്നത് കുറ്റകരമാണെന്നും കരട് നിയമം പറയുന്നു. റെസിഡൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് ഒരു വർഷം തടവോ 1,000 ദിനാർ പിഴയോ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നീക്കങ്ങൾ  (8 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്...  (14 minutes ago)

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (18 minutes ago)

ഓഹരി വിപണിയും നേട്ടത്തില്‍  (30 minutes ago)

പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി...  (34 minutes ago)

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക്  (59 minutes ago)

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (1 hour ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (1 hour ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (1 hour ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (1 hour ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (2 hours ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (2 hours ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (3 hours ago)

Malayali Vartha Recommends