സൗദിയിൽ ഹൃദയസ്തംഭനം മൂലം പ്രവാസി മരിച്ചു

സൗദിയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് പ്രവാസി മരിച്ചു. കർണാടക സ്വദേശി അൻവർ ഹുസൈൻ (51) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽവച്ച് മരിച്ചത്. ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലിചെയ്തുവരികയായിരുന്നു അൻവർ. ബാന്ത്വാൽ ഹസൻ മുഹമ്മദ്- ബീഫാത്തുമ്മ ദമ്പതികളുടെ മകനാണ്.
ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം ജുബൈൽ ജനറൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
https://www.facebook.com/Malayalivartha