യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്ത, ഇനി ചെലവ് കൂടിയിട്ടും ശമ്പളം കൂടിയില്ല എന്നോർത്തുള്ള ടെൻഷൻ വേണ്ട, എല്ലാ തൊഴിൽ വിഭാഗങ്ങളിലും ഈ വർഷം ശമ്പള വർദ്ധനവ് ഉണ്ടാകും...!!!

പുതുവർഷത്തിന്റെ തുടക്കമാസത്തിൽ തന്നെ യുഎഇ പ്രവാസികൾക്ക് വളരെ സന്തോഷം നൽകുന്ന വാർത്തയാണ് വന്നിരിക്കുന്നത്. ഇനി ചെലവ് കൂടിയിട്ടും ശമ്പളം കൂടിയില്ല എന്നോർത്തുള്ള ടെൻഷൻ വേണ്ട. യുഎഇയിൽ ഈ വർഷം ശമ്പള വർദ്ധനവ് ഉണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു വിഭാഗത്തിൽ മാത്രമല്ല, എല്ലാ തൊഴിൽ വിഭാഗങ്ങളിലും കുറഞ്ഞത് നാല് ശതമാനം എങ്കിലും ശമ്പള വർദ്ധനവ് ആണ് പ്രതീക്ഷിക്കുന്നത്. സർവ്വേ റിപ്പോർട്ടുകളിൽ ആണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറിലും വിവിധ രാജന്തര കമ്പനികൾ യുഎഇയിലെ എല്ലാ വിഭാഗം കമ്പനികളും ഈ വർഷം ശമ്പളം വർധിപ്പിക്കും എന്ന് പ്രവചിച്ചിരുന്നു. കോവിഡ് കാലത്ത് നിർത്തിവെച്ച ശമ്പള വർദ്ധന തുടങ്ങാത്ത കമ്പനികൾ ഇനിയുമുണ്ട്. മധ്യപൂർവ വടക്കൻ ആഫ്രിക്കൻ മേഖലകളിലെ 1200 പേരിൽ നടത്തിയ സർവ്വേയിലാണ് ശമ്പള വർദ്ധനയെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. വനിതകളിൽ 46% പേർ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുമ്പോൾ പുരുഷൻമാരിൽ ഭൂരിഭാഗം പേരും ബോണസ് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ശമ്പളത്തിൽ 20 ശതമാനമോ അതിൽ കൂടുതലോ വർദ്ധനവ് ഉണ്ടാകണമെന്നാണ് സർവ്വേയിൽ പങ്കെടുത്ത ചിലർ ആവശ്യപ്പെട്ടിട്ടുള്ളത്.
തൊഴിലുടമ നൽകുന്ന പാർപ്പിട, യാത്ര, ടെലിഫോൺ അലവൻസുകളിലും നിലവിലെ ചിലവുകൾക്കുതകുന്ന തരത്തിൽ വർദ്ധനവ് വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വാടകയും മറ്റും വലിയ രീതിയിൽ ഉയരുന്നതിനാൽ നിലവിൽ കിട്ടുന്ന ശമ്പളം എല്ലാത്തിനും തികയ്ക്കുക ബുദ്ധിമുട്ടാണ്. ശമ്പളത്തിന്റെ പകുതി തുകയും വാടകയ്ക്കായി ചിലവഴിക്കേണ്ടിവരുന്നവരുമുണ്ട്. നിലവിൽ, യുഎഇയിലെ ജീവിത ചിലവുകൾക്ക് അനുസരിച്ച് ശമ്പളം കൂടണമെന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതലും. ചിലവുകൾക്ക് അനുസരിച്ച് ശമ്പളം കൂടിയാൽ അത് സാധാരണക്കാരായ പ്രവാസികൾക്കും വലിയ ആശ്വാസമാകും. ഈ വർഷം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഒട്ടുമിക്കവരും. എന്തായാലും പ്രവാസികൾ പുതിയ സർവ്വേയിൽ വളരെയധികം പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.
അതേസമയം തൊഴിൽ രീതിയിൽ മാറ്റം വരുത്താനും യുഎഇ ആലോചിക്കുന്നുണ്ട്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ റിമോര്‍ട്ട് വര്‍ക്ക് സമ്പ്രദായം കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ മികച്ച നിയമം നിര്‍മാണത്തിനുള്ള തയ്യാറെടുപ്പിലാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദൂര ജോലി സമ്പ്രദായത്തിൻ്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിൻ്റെ ഭാഗമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായി സഹകരിച്ച് മന്ത്രാലയം തയ്യാറാക്കിയ ധവളപത്രത്തില്‍ ഇതിൻ്റെ വലിയ സാധ്യതകളെയും നേട്ടങ്ങളെയും കുറിച്ച് പറയുന്നുണ്ട്.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഫ്ലെക്സിബിൾ ജോലി സമയവും വിദൂര ജോലി സമ്പ്രദായവും ഏര്‍പ്പെടുത്തിയ ദുബായ് അധികൃതരുടെ തീരുമാനം ഇക്കാര്യത്തില്‍ ഏറെ പ്രയോജനം ചെയ്തു. ഇതുവഴി ദുബായിലുടനീളം രാവിലത്തെ യാത്രാ സമയം 30 ശതമാനം കുറയ്ക്കാന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗത രീതിയിലുള്ള കേന്ദ്രീകൃത ജോലിസ്ഥലവും വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന രീതിയും മറ്റ് തരത്തിലുള്ള വിദൂര ജോലിയും സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് വര്‍ക്ക് മോഡലാണ് യുഎഇ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.
അത് ഉല്‍പ്പാദനക്ഷമത, തൊഴിലാളികളുടെ ക്ഷേമം, സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സൗകര്യം തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാവും. കൊവിഡ്-19 സമയത്ത് സ്വകാര്യമേഖല കമ്പനികള്‍ ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും, കൊവിഡിന് ശേഷം അവയില്‍ പലതും പഴയ രീതിയിലേക്ക് തിരിച്ചു പോയി. എന്നാല്‍ പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ റിമോര്‍ട്ട് വര്‍ക്ക് രീതിയിലേക്ക് മാറുന്നുണ്ടെന്നും ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമ വ്യക്തമാക്കി.
https://www.facebook.com/Malayalivartha