സങ്കടക്കാഴ്ചയായി... കുവൈത്തില്‍ ജോലി സ്ഥലത്ത് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

സങ്കടക്കാഴ്ചയായി... കുവൈത്തില്‍ ജോലി സ്ഥലത്ത് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവന്‍ (34) ആണ് കുവൈത്തിലെ ജോലി സ്ഥലത്ത് മരണപ്പെട്ടത്.
കുവൈത്തിലെ ബ്രൂണേല്‍ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.
അതേസമയം സൗദിയില്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം താനൂര്‍ ഒഴൂര്‍ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39) ദമ്മാമിലെ ജോലിസ്ഥലത്ത് മരിച്ചത്. പറപ്പാറ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. ഇപ്പോള്‍ കല്ലത്താണിയിലാണ് താമസം. ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍ ആന്‍ഡലസ് അലുമിനിയം എക്‌സ്ട്രൂഷന്‍ ആന്‍ഡ് ഫോര്‍മിങ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്.
കഴിഞ്ഞ 10 വര്‍ഷമായി ഓഫിസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
" f
https://www.facebook.com/Malayalivartha