പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്നു....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്നു....
ഫെബ്രുവരി 17, 18 ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം നടത്തുകയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മന്ത്രിമാരും ഉന്നതതല പ്രതിനിധി സംഘവും ബിസിനസ് പ്രമുഖരും അമീറിനൊപ്പം സന്ദര്‍ശനത്തില്‍ അനുഗമിക്കും. ഖത്തര്‍ അമീര്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത് 2015ലായിരുന്നു.
കഴിഞ്ഞ വര്‍ഷം മോദി ഖത്തര്‍ സന്ദര്‍ശനം നടത്തിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യന്‍ നാവികസേന സൈനികരെ മോചിപ്പിച്ചതിന് അമീറിനോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തും.
ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അമീര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്യും. 18ന് രാഷ്ട്രപതി ഭവനില്‍ അമീറിനായി വിരുന്ന് സംഘടിപ്പിക്കും. ഖത്തറിലെ പ്രവാസി സമൂഹത്തില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം
" f
https://www.facebook.com/Malayalivartha