അബ്രകള്‍ പുതുമകളോടെ പുറത്തിറക്കി ദുബൈ ഗതാഗത അതോറിറ്റി

അബ്രകള്‍ പുതുമകളോടെ പുറത്തിറക്കി ദുബൈ ഗതാഗത അതോറിറ്റി(ആര്‍.ടി.എ). നാലാംതലമുറ അബ്രകളില്‍ 24 പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. നേരത്തേ പരമാവധി 20പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനായി സാധിച്ചിരുന്നത്. അതിനൊപ്പം വിവിധ സ്മാര്‍ട്ട് സംവിധാനങ്ങളും അബ്രകളില്‍ ഒരുക്കിയിട്ടുണ്ട്.
മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന രീതിയില്‍ അബ്രകളെ പരിവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായാണ് നവീകരണം നടപ്പിലാക്കിയത്.
അതോടൊപ്പം സമുദ്ര വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്താനും ലോകോത്തര ഗതാഗത അനുഭവം യാത്രക്കാര്‍ക്ക് സമ്മാനിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. മികച്ച സീറ്റിങ്, നിശ്ചയദാര്‍ഢ്യ വിഭാഗങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എന്നിവ പുതിയ അബ്രകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിവിധ നവീകരണങ്ങളും വരുത്തി. യാത്രക്കാര്‍ക്ക് തല്‍സമയം വിവരങ്ങള്‍ അറിയാനുള്ള സ്‌ക്രീന്‍, സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനം എന്നിവ ഇതിലുള്‍പ്പെടും.
സുരക്ഷക്കൊപ്പം പാരിസ്ഥിതിക സുസ്ഥിരതാ മാനദണ്ഡങ്ങളും പാലിച്ചാണ് നാലാം തലമുറ അബ്രകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha