ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... വീട്ടിലെത്തിയ സുഹൃത്തുക്കളെ സ്വീകരിച്ചിരുത്തി സംസാരിക്കുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... വീട്ടിലെത്തിയ സുഹൃത്തുക്കളെ സ്വീകരിച്ചിരുത്തി സംസാരിക്കുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊന്നാനി തെക്കേപ്പുറം ചെറുവളപ്പില്‍ മുഹമ്മദ് നിയാസ് (37) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി മരിച്ചത്. റിയാദില്‍ നിന്നും യാംബുവിലെത്തിയ സുഹൃത്തുക്കളെ വീട്ടില്‍ സ്വീകരിച്ച് അവരോട് സംസാരിക്കുന്നതിനിടയില്‍ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും കൂടി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഫൈസല്‍ അല്‍ നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേന്‍ റീജിയനല്‍ മാനേജറായിരുന്ന നിയാസ് 12 വര്‍ഷത്തോളമായി യാംബുവിലുണ്ടായിരുന്നു. ഭാര്യ റൈഹാനത്ത് യാംബു അല്‍മനാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ജീവനക്കാരിയാണ്. ചെറുവളപ്പില്‍ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ് നിയാസ്. ഏക മകന്‍ റയ്യാന്‍ മുഹമ്മദ് അല്‍മനാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ യു.കെ.ജി വിദ്യാര്‍ഥി. നിയാസിന്റെ പെട്ടെന്നുള്ള വേര്‍പാട് ഏവരേയും കണ്ണീരിലാഴ്ത്തി.
https://www.facebook.com/Malayalivartha