സങ്കടക്കാഴ്ചയായി... മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ നിര്യാതനായി....

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ നിര്യാതനായി. എറണാകുളം ചോറ്റാനിക്കര സ്വദേശി പ്രജിത് പ്രസാദ് (35) ആണ് മരിച്ചത്. ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസില്‍ എംഐഎസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു യുവാവ്.
നാല് വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ്: പരേതനായ പ്രസാദ്. മാതാവ്: സോനി സുദര്‍ശന്‍. ഭാര്യ: പൂജ ഗോപിനാഥന്‍. മകന്‍: ശ്രീഹരി പ്രജിത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ ഒമാനിലെ സലാലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി ജിതിന്‍ മാവിലയാണ് മരിച്ചത്. 30 വയസ്സായിരുന്നു.
സാദ ഓവര്‍ ബ്രിഡ്ജില്‍ ഇന്നലെ വൈകിട്ട് ആറരയോടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്്. ഉടനെ സുല്‍ത്താന്‍ ഖബൂസ് അശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സിവില്‍ എന്‍ജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha