ഖത്തറില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ

ഖത്തറില്‍ ഈദുല്‍ ഫിത്തര്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പൊതുസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഈദുല്‍ ഫിത്തര്‍ അവധി കഴിഞ്ഞ് ഏപ്രില്‍ 8 പ്രവര്‍ത്തി ദിനമായിരിക്കും. ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ വാരാന്ത്യ അവധി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി ലഭിക്കും. ഈയാഴ്ചയിലെ അവസാന പ്രവര്‍ത്തി ദിനമായ വ്യാഴാഴ്ച കഴിഞ്ഞാല്‍ പിന്നെ ഏപ്രില്‍ 8 ന് മാത്രമേ ജോലിയില്‍ പ്രവേശിക്കേണ്ടതുള്ളൂ.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി സംബന്ധമായ തീരുമാനം ക്യുസിബി ഗവര്‍ണര്‍ കൈക്കൊള്ളണമെന്നും അമീരി ദിവാനി അറിയിച്ചു.
ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ പ്രഖ്യാപനം അനുസരിച്ച് ഞായറാഴ്ചയായിരിക്കും ഖത്തറില്‍ ഈദുല്‍ ഫിത്തര്‍ എന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധാരണഗതിയില്‍ മൂന്ന് ദിവസമാണ് ഈദ് അവധി അനുവദിക്കാറുള്ളത്. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ നാലും അഞ്ചും ദിവസം അവധി അനുവദിക്കാറുണ്ട്. രാജ്യത്തെ പൊതു അവധി ദിവസങ്ങളിലും അനിവാര്യമായി പ്രവര്‍ത്തിക്കേണ്ട മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ചില ക്രമീകരണങ്ങളുടെ പ്രവര്‍ത്തിക്കും. ഇത് സംബന്ധമായ അറിയിപ്പ് അടുത്ത ദിവസങ്ങളില്‍ മന്ത്രാലയങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha