സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നഴ്സുമാരായ രണ്ട് മലയാളികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നഴ്സുമാരായ രണ്ട് മലയാളികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം.
വയനാട് അമ്പലവയല്‍ സ്വദേശി അഖില്‍ അലക്സ്, നടവയല്‍ സ്വദേശിനി ടീന എന്നിവരാണ് മരിച്ചത്. ഇവരുടെ വിവാഹം ജൂണില്‍ നടക്കാനിരിക്കുകയായിരുന്നു. അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ 150 കിലോമീറ്റര്‍ അകലെവച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍ദിശയില്‍ എത്തിയ സൗദി സ്വദേശികളുടെ ലാന്‍ഡ് ക്രൂയിസറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ തിരിച്ചറിയാനായി കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് വിവരമുള്ളത്. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സായ ടീന വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.
പ്രതിശ്രുത വരനായ അഖില്‍ ലണ്ടനില്‍ നിന്ന് സൗദിയിലെത്തിയതായിരുന്നു. ഇവിടെ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തം ഇവരെ തേടിയെത്തിയത്. മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്സിന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha