ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയില്‍ അന്തരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയില്‍ അന്തരിച്ചു. ജിദ്ദ ഹയ്യ സഫയില്‍ താമസിക്കുന്ന മലപ്പുറം, തിരൂരങ്ങാടി, തെന്നല സ്വദേശി നെച്ചില്‍ മുഹമ്മദ് ഷാഫി(38) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദ ഈസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഹിന്താവിയ്യയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഹംസ നെച്ചിയില്‍, സക്കീന എന്നിവര്‍ മാതാപിതാക്കള്‍. ഭാര്യ താജുന്നിസ്സ. മക്കള്‍ മുഹമ്മദ് ഷഫിന്‍, ഇനായ മഹ്‌റിന്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ സംസ്‌കരിക്കുന്നതിന് ജിദ്ദ കെഎംസിസി വെല്‍ഫയര്‍വിങ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു.
അതേസമയം മറ്റൊരു സംഭവത്തില്‍ യുവാവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വട്ടംകുളം നെല്ലേക്കാട് ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേന്നാട്ടില്‍ നാരായണന്റെ മകന്‍ സുധീന്ദ്രന്‍ (സുധി 47) ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു
എടപ്പാളിലെ ഓട്ടോ ഡ്രൈവറായിരുന്ന സുധീന്ദ്രന്‍ മാസങ്ങള്‍ക്കു മുന്‍പാണു ജോലി തേടി വിദേശത്തേക്ക് പോയത്. പിന്നീടു നാട്ടില്‍ തിരിച്ചെത്തി ഒരാഴ്ച മുന്‍പ് തിരികെ പോയതായിരുന്നു.കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്.
"
https://www.facebook.com/Malayalivartha