Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇനി എല്ലാം സിമ്പിൽ ,സൗദി പൗരനാകാൻ എളുപ്പവഴി ; നിർണായക നീക്കം, അവസരമൊരുങ്ങുന്നത് ഇവർക്കെല്ലാം

11 APRIL 2025 02:34 PM IST
മലയാളി വാര്‍ത്ത

ഒരു രാജ്യത്തിന്റെ പൗരത്വം നേടുക എന്നത് പൊതുവെ കുറച്ച് കടുപ്പമുള്ള കാര്യമാണ്. നിരവധി നിയമ നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇത്തരം കാര്യങ്ങൾ സാധ്യമാകുകയുള്ളൂ. ഇതിന് വേണ്ടി കാലങ്ങളോളം കാത്തിരിക്കുന്നവരുണ്ട്. എന്നാൽ സൗദിയിൽ ഇത്തരമൊരു പ്രശ്നങ്ങൾ ഇനിയുണ്ടാകാൻ സാധ്യതയില്ല.

സൗദി പൗരത്വം കാത്തിരിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകുന്ന ചില റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതായത്  സൗദി പൗരത്വം നേടുന്നതിനുള്ള പ്രക്രിയകൾ കൂടുതൽ എളുപ്പത്തിലാക്കിയിരിക്കുകയാണ്. സൗദിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലായ ആളുകൾക്കാണ് സൗദി പൗരത്വം നേടുന്നതിനുള്ള പ്രക്രിയകൾ കൂടുതൽ എളുപ്പത്തിലാക്കിയത്.

 

പ്രധാനമായും മൂന്ന് കാറ്റഗറിയിലുള്ളവർക്കാണ് സൗദി പൗരത്വം അനുവദിക്കുന്നത്. സൗദി പൗരത്വം നേടിയിട്ടുള്ള മാതാപിതാക്കൾ ഉള്ള കുട്ടികൾ, സൗദി പൗരത്വമുള്ളവർ പങ്കാളികളായുള്ള വിദേശികൾ, മെഡിസിൻ, എൻജിനീയറിങ്, ടെക്നോളജി, കല, കായികം, കൾച്ചർ, ശാസ്ത്രം എന്നീ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള പ്രൊഫഷണലുകൾ എന്നിവർക്കാണ് പൗരത്വം നേടുന്നതിനുള്ള അനുമതി ലഭിക്കുക.

പ്രവാസികളായ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുള്ള അവരുടെ സംഭാവനയും പരിഗണിക്കുന്നതായിരിക്കും. പൗരത്വം നേടാനായി ഇവർക്ക് കൃത്യമായ യോഗ്യത മാനദണ്ഡങ്ങളും ഉണ്ട്. സാധുവായ റസി‍ഡൻസി വിസയിൽ കുറഞ്ഞത് 10 വർഷമെങ്കിലും തുടർച്ചയായി സൗദിയിൽ താമസിക്കുന്നയാളായിരിക്കണം, മെഡിസിൻ, എൻജിനീയറിങ്, അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള ആളായിരിക്കണം, നിയമപരമായി മാത്രം സമ്പാദിക്കുകയും സാമ്പത്തിക സ്ഥിരതയും ഉള്ളയാളായിരിക്കണം, കുറ്റകൃത്യങ്ങൾക്ക് തടവ് അനുഭവിച്ചിട്ടുള്ളയാളോ ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാനോ പാടില്ല, അറബി ഭാഷയിൽ പ്രവീണ്യമുണ്ടായിരിക്കണം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.

 

വിദ്യാഭ്യാസ യോഗ്യത, താമസ കാലയളവ്, സ്വദേശികളുമായുള്ള ബന്ധം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള പോയിന്റ് സംവിധാനം വഴിയാണ് അപേക്ഷകരെ വിലയിരുത്തുന്നത്. അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞത് 23 പോയിന്റുകളെങ്കിലും ലഭിച്ചിരിക്കണം.

എങ്കിൽ മാത്രമേ കൂടുതൽ വിലയിരുത്തുകൾക്ക് പരിഗണിക്കൂ. സാധുവായ പാസ്പോർട്ട്, റസിഡൻസി വിസ (ഇഖാമ), സൗദിയിൽ തുടർച്ചയായ 10 വർഷത്തോളമായി താമസിക്കുന്നിതിന്റെ രേഖ, വിദ്യാഭ്യാസ യോഗ്യത, മാനസിക, ശാരീരിക ആരോഗ്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ്, തൊഴിലുടമയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവയുണ്ടെങ്കിൽ യോഗ്യരായവർക്ക് സൗദി പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends