പാലാ നഗരസഭാ കൗണ്‍സിലര്‍ ആര്‍. സന്ധ്യയുടെ ഭര്‍ത്താവ് എം.എം. വിനുകുമാര്‍ അന്തരിച്ചു

പാലാ നഗരസഭാ കൗണ്‍സിലര്‍ ആര്‍. സന്ധ്യയുടെ ഭര്‍ത്താവ് എം.എം. വിനുകുമാര്‍ (47) അന്തരിച്ചു. ഗ്രേറ്റര്‍ ലണ്ടനിലെ വാല്‍ത്തംസ്റ്റോയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഓഗസ്റ്റിലാണ് വിനുകുമാര്‍ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് വീസയില്‍ യുകെയില്‍ എത്തിയത്. പിന്നീട് സന്ധ്യയും യുകെയിലേക്ക് പോയിരുന്നു. സിപിഐ പ്രതിനിധിയായ സന്ധ്യ പാലാ നഗരസഭയിലെ മുരിക്കുംപുഴ വാര്‍ഡ് കൗണ്‍സിലറാണ്.
അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നഗരസഭയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി സന്ധ്യ യുകെയില്‍ നിന്നും പാലായില്‍ വന്നതിനുശേഷം മടങ്ങിപ്പോയിരുന്നു.
https://www.facebook.com/Malayalivartha