ഹജ്ജിനുള്ള ആദ്യ സംഘം തീര്‍ഥാടകര്‍ സൗദിയില്‍...

ഇത്തവണത്തെ ഹജ്ജിനുള്ള ആദ്യ സംഘം തീര്‍ഥാടകര്‍ സൗദിയില്‍ എത്തി. ഇന്ത്യന്‍ തീര്‍ഥാടകരാണ് ആദ്യമെത്തിയത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഇന്ത്യന്‍ തീര്‍ഥാടകരെയും വഹിച്ച് സൗദി എയര്‍ലൈന്‍സ് വിമാനം മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.
തൊട്ടുടനെ രണ്ടാമത്തെ വിമാനവുമിറങ്ങി. 289 പേര്‍ വീതം രണ്ട് വിമാനങ്ങളിലായി 578 തീര്‍ഥാടകരാണ് എത്തിയത്. ഹൈദരാബാദില്‍ നിന്നുള്ളതായിരുന്നു ആദ്യ വിമാനം. രണ്ടാമത്തെ വിമാനം യു.പിയിലെ ലക്‌നോയില്‍ നിന്നും.
ഈ വര്‍ഷത്തെ തീര്‍ഥാടകരുടെ മഹാപ്രവാഹത്തിന് തുടക്കമിട്ട ഇന്ത്യന്‍ സംഘത്തിന് ഊഷ്മള വരവേല്‍പാണ് ലഭ്യമായത്. സ്വാഗത ഗാനം ആലപിച്ചും സംസവും ഈത്തപ്പഴവും നല്‍കിയും ഹജ് ടെര്‍മിനലില്‍ സ്വീകരണമൊരുക്കി.
https://www.facebook.com/Malayalivartha