സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേര്‍ യാത്രയാവും...

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേര്‍ യാത്രയാവും. കോഴിക്കോട് നിന്ന് മൂന്ന്, കണ്ണൂരില്‍ നിന്ന് രണ്ട് വീതം വിമാനങ്ങളാണ് പുറപ്പെടുക.
കോഴിക്കോട് നിന്നും പുലര്‍ച്ചെ 12.40 ന് പുറപ്പെടുന്ന ഐ.എക്‌സ് 3019 നമ്പര്‍ വിമാനത്തില്‍ 89 പുരുഷന്മാരും 84 സ്ത്രീകളും രാവിലെ 7.40 ന് പുറപ്പെടുന്ന ഐ.എക്‌സ് 3029 നമ്പര്‍ വിമാനത്തില്‍ 173 സ്ത്രീകളും വൈകുന്നേരം 4.5 ന് പുറപ്പെടുന്ന ഐ.എക്‌സ് 3039 നമ്പര്‍ വിമാനത്തില്‍ 76 പുരുഷന്മാരും 97 സ്ത്രീകളുമാണ് യാത്രയാവുന്നത്.
രാവിലെ 7.40 ന് പുറപ്പെടുന്ന വിമാനത്തോടെ കരിപ്പൂരില്‍ നിന്നും സ്ത്രീകള്‍ക്ക് മാത്രമായുള്ള സര്‍വ്വീസുകള്‍ പൂര്‍ത്തിയാവും. കണ്ണൂരില്‍ നിന്നും ബുധനാഴ്ച രണ്ട് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. പുലര്‍ച്ചെ നാല് മണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ 45 പുരുഷന്മാരും 126 സ്ത്രീകളും വൈകുന്നേരം 7.25 ന് പുറപ്പെടുന്ന വിമാനത്തില്‍ 31 പുരുഷന്മാരും 138 സ്ത്രീകളുമാണ് യാത്രയാവുക.
സംസ്ഥാനത്ത് നിന്നും ചൊവ്വാഴ്ച വൈകുന്നേരം വരെ 17 വിമാനങ്ങളിലായി 2918 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി. ഇതില്‍ 760 പേര്‍ പുരുഷന്മാരും 2158 പേര്‍ സ്ത്രീകളുമാണ്. അതേ സമയം കാത്തിരിപ്പ് പട്ടികയില്‍ നിന്നും കഴിഞ്ഞ ദിവസം അവസരം ലഭിച്ചവര്‍ പണം അടച്ച് പാസ്‌പോര്‍ട്ട്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിച്ചു. മെയ് 13 ചൊവ്വാഴ്ചയായിരുന്നു പണം അടക്കാനുള്ള അവസാന തിയ്യതി.
https://www.facebook.com/Malayalivartha