അല്‍ ഖുവൈര്‍ സ്‌ക്വയറിന്റെ ഭാഗമായുള്ള ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം നാടിന് സമര്‍പ്പിച്ചു...

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം നാടിന് സമര്‍പ്പിച്ചു. 126 മീറ്റര്‍ ഉയരത്തില്‍ മിനിസ്ട്രീസ് ജില്ലയില്‍ പൂര്‍ത്തിയാക്കിയ കൊടിമരമാണ് നാടിന് സമര്‍പ്പിച്ചത്.
മസ്‌കത്ത് ഗവര്‍ണര്‍ സയ്യിദ് സൗദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയുടെ രക്ഷാകര്‍തൃത്വത്തില്‍ മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹമീദിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
ഒമാനി സ്വത്വത്താല്‍ പ്രചോദിതമായ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഘടകങ്ങളുള്ള 'അല്‍ ഖുവൈര്‍ സ്‌ക്വയര്‍' മസ്‌കത്ത് ഗവര്‍ണറേറ്റിലെ പ്രധാന അടയാളമായി മാറുമെന്ന് പ്രതീക്ഷിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ .
ഒമാന്റെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിത സൗകര്യമാണ് ഈ കൊടിമരം. 40 നിലകളുള്ള കെട്ടിടത്തിന് തുല്യമാണ് ഉയരം.
ഇരുമ്പ് കൊണ്ടായിരുന്നു നിര്‍മാണമെങ്കിലും 135 ടണ്‍ ഉരുക്കും ആവശ്യമായി വന്നു. കൊടിമരത്തിന്റെ അടിത്തട്ടിലെ പുറം വ്യാസം 2800 മില്ലിമീറ്ററും ഉയര്‍ന്ന സ്ഥലത്ത് 900 മില്ലിമീറ്ററുമാണ്. 18 മീറ്റര്‍ നീളവും 31.5 മീറ്റര്‍ വീതിയുമുള്ള ഒമാനി ദേശീയ പതാകയാണ് കൊടിമരത്തില്‍ ഉപയോഗിക്കുക. വിമാനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ലൈറ്റിങ് സംവിധാനവും കൊടിമരത്തിലുണ്ട്.
21,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ പദ്ധതിയില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍, നടപ്പാത, സൈക്കിള്‍ പാത, ക്രാഫ്റ്റ് എക്സിബിഷന്‍, സ്‌കേറ്റ് പാര്‍ക്ക്, ശുചിമുറികള്‍, നൂറു വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയുമുണ്ട്.
"
https://www.facebook.com/Malayalivartha