ഹജ്ജ് പൂര്‍ത്തിയായ ശേഷമുള്ള ആദ്യ ജുമുഅയിലും മക്ക മസ്ജിദുല്‍ ഹറാം നിറഞ്ഞുകവിഞ്ഞു....

ഹജ്ജ് പൂര്‍ത്തിയായ ശേഷമുള്ള ആദ്യ ജുമുഅയിലും മക്ക മസ്ജിദുല്‍ ഹറാം നിറഞ്ഞുകവിഞ്ഞു. ജുമുഅ നമസ്‌കാരത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കാന്‍ വിശ്വാസി ലക്ഷങ്ങളാണ് ഹറമിലെത്തിയത്. മസ്ജിദുല്‍ ഹറാമിലെ അകവും പുറവും നിറഞ്ഞ് റോഡുകളിലേക്ക് നമസ്‌കരിക്കാന്‍ അണിനിരന്നവരുടെ വരികള്‍ നീണ്ടു. ഹജ്ജിനു ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ.
നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയതോടെ വന്‍ ജനത്തിരക്കാണ് ഹറാമില്‍ അനുഭവപ്പെടുന്നത്. വിദേശ, ആഭ്യന്തര ഉംറ തീര്‍ഥാടകള്‍ ഉള്‍പ്പടെ ജുമുഅയില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങളാണ് എത്തിയത്. ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം ഹജ്ജിനെത്തിയ തീര്‍ഥാടകരില്‍ 110,000 പേര്‍ ഹറമിലെ ജുമുഅയില്‍ പങ്കെടുത്തു. ഇവരെ ഹറമിലെത്തിക്കാന്‍ എത്തിക്കാന്‍ പ്രത്യേക മുന്നൊരുക്കം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരുന്നു. പുലര്‍ച്ചെ അഞ്ചിന് മുമ്പേ തീര്‍ഥാടകരോട് ഹറമിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. രാവിലെ ആറോടെ ഹറമിലേക്കുള്ള ബസ് സര്‍വിസ് പൂര്‍ണമായും നിര്‍ത്തിവച്ചു. 11 ഓടെ ഹറം പള്ളിയുടെ അകം നിറഞ്ഞു, പിന്നീട് വന്ന വിശ്വാസികള്‍ പുറത്തെ മുറ്റത്താണ് പ്രാര്‍ഥനക്കായി അണിനിരന്നത്.
https://www.facebook.com/Malayalivartha