വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ഷാർജയിലെത്തി. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. ബന്ധുവിനൊപ്പം പുലർച്ചെയാണ് ഷാർജയിൽ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽനിന്ന് ഇന്ന് ഷാർജയിലെത്തും.
വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ ഷാർജ പൊലീസിൽ പരാതി നൽകാൻ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha