കണ്ണീര്‍ക്കാഴ്ചയായി... പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി

പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി. ഉരുവച്ചാല്‍ കയനി സ്വദേശി അഞ്ജനം കുഴിക്കല്‍ വീട്ടില്‍ അനില്‍ കുമാര്‍ (59) ആണ് മരിച്ചത്.
പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 15 വര്‍ഷമായി സാദ അല്‍ മഹ പൊട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കൈരളി ഭാരവാഹികള്‍ അറിയിച്ചു. ഭാര്യ: റീജ. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha