20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു....

സങ്കടക്കാഴ്ചയായി...മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. പുല്‍പ്പറ്റ തൃപനച്ചി പാലക്കാട് കാവുങ്ങപ്പാറ സ്വദേശി പനോളി അബ്ദുല്‍ സലാം എന്ന മാനു (43) ആണ് മരിച്ചത്.
ജിദ്ദ ബവാദിയില്‍ മിനി മാര്‍ക്കറ്റ് (ബക്കാല) ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇര്‍ഫാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. 20 വര്‍ഷത്തോളമായി പ്രവാസിയാണ്. പിതാവ്: മൊയ്തീന്‍ കുട്ടി. മാതാവ്: ആമിന. ഭാര്യ: സനിയ.
മക്കള്‍: ഷാമില്‍, ഫാത്തമ ദില്‍ന, ഫാത്തിമ മിസ്ല, ഫാത്തിമ ദിയ. മരണാനന്തര സഹായങ്ങള്‍ക്കും മറ്റും കെ.എം.സി.സി ജിദ്ദ വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകരുണ്ട്.
അതേസമയം ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി വെള്ളിയാഴ്ച ജിദ്ദയില്‍ മരിച്ചു. കൈതവന അരിമ്പൂള്‍ പുത്തന്‍പറമ്പില്‍ പരേതനായ ജോയിച്ചന്റെയും മേബിള്‍ ജോസഫിന്റെയും മകന്‍ മാത്യു ജോസഫ് (സാം - 51) ആണ് മരിച്ചത്.
30 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ എ.എം.എച്ച് അല്‍ഷായ ട്രേഡിങ് കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍.
https://www.facebook.com/Malayalivartha