ലണ്ടനിലെ കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ടു... രണ്ടു പേര്‍ അറസ്റ്റില്‍

ലണ്ടനിലെ കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ടു. താമസ സ്ഥലത്തേക്ക് മടങ്ങുന്ന വഴി കൃത്രിമമായി സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ച് വിദ്യാര്‍ഥിയെ അക്രമികള്‍ കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 11.30 ന് താമസ സഥലത്തേക്ക് മടങ്ങുന്നതിനിടെ അക്രമികള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് യൂസുഫ് അല്‍ ഖാസിമിനെ വളയുകയും ശേഷം കൃത്രിമമായി സംഘര്‍ഷ സാഹചര്യം ഉണ്ടാക്കി പ്രതികള്‍ ഇദ്ദേഹത്തെ കുത്തി രിക്കേല്പിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
പ്രതികളില്‍ ഒരാള്‍ മില്‍ പാര്‍ക്കില്‍ വെച്ച് യൂസുഫ് അല്‍ ഖാസിമുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാവാം കൊലക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 21 വയസും, രണ്ടാമന് 50 വയസുമാണ് പ്രായം.
കേംബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇഎഫ് ഇന്റര്‍നാഷണല്‍ ഭാഷാ കോളേജിലെ വിദ്യാര്‍ഥിയാണ് കൊലചെയ്യപ്പെട്ട മുഹമ്മദ് യൂസുഫ് അല്‍ ഖാസിം. 10 ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഭാഷാ പഠന കോഴ്‌സിന് വേണ്ടിയാണ് യൂസുഫ് അല്‍ ഖാസിം ഭാഷാ കോളേജില്‍ എത്തുന്നത്.
" f
https://www.facebook.com/Malayalivartha