അറബ് നാടകപ്രതിഭയും കുവൈത്തി നടനും ആധുനിക നാടക പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളുമായ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ അല്‍ മുനെ അന്തരിച്ചു....

അറബ് നാടകപ്രതിഭയും കുവൈത്തി നടനും ആധുനിക നാടക പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളുമായ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ അല്‍ മുനെ (95) അന്തരിച്ചു.
അറബ് ലോകത്തെ നാടക, -സിനിമാരംഗത്ത് അറുപതിലേറെ വര്‍ഷം സജീവ സാന്നിധ്യമായിരുന്നു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അരനൂറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തില്‍ നാടകം, ടെലിവിഷന്‍, സിനിമ എന്നീ മേഖലകളിലായി അനവധി അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏകദേശം 60-ല്‍ അധികം ടിവി പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മദിനത് അല്‍ അമന്‍, ദുറൂബ് അല്‍ റൊജോല, ടാഷ് വാര്‍ഷ്, ഹാല്‍ മനായര്‍, ദ മിഡ്വൈഫ്, ബെയ്ത് അല്‍ അവാം, സാഹിര്‍ അല്‍-ലൈല്‍, സീക്രട്ട്സ് ബിഹൈന്‍ഡ് ദ സണ്‍ തുടങ്ങിയവയിലെ പ്രകടനങ്ങള്‍ ഏറെ പ്രശംസ നേടുകയും ചെയ്തു.
1963 മുതല്‍ 2015 വരെയുള്ള പല അപൂര്‍വ കുവൈത്തി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 2018-ല്‍ പുറത്തിറങ്ങിയ 'അബ്രത്ത് ശര'യിലാണ് അവസാനമായി അദ്ദേഹം വേഷമിട്ടത്.
"
https://www.facebook.com/Malayalivartha