കുവൈറ്റ് വിഷമദ്യദുരന്തത്തില്‍ മലയാളികളും ? രണ്ട് മാസത്തിനിടെ രണ്ടാം തവണ ; അന്വേഷണം ആരംഭിച്ച് അധികൃതർ

പത്ത് പ്രവാസി തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തത്തിൽ കുവൈത്ത് അധികൃതർ അന്വേഷണം തുടങ്ങി. ഉറവിടത്തെക്കുറിച്ചും വിൽപന സംബന്ധിച്ചുമെല്ലാം അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇതു സംബന്ധിച്ച് സർക്കാർ ഔദ്യോഗിക സ്ഥിരീകരണമോ മരിച്ചവരുടെ പൗരത്വമോ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് മാസത്തിനിടെ ഇതു രണ്ടാം തവണയാണ് വിഷമദ്യം കഴിച്ച് പ്രവാസികൾ മരണമടയുന്നത്.
വിഷമദ്യ ദുരന്തത്തിൽ മരിച്ചവർ ഏതു രാജ്യക്കാരാണെന്നോ എത്ര പേരാണ് മരിച്ചതെന്നോ സംബന്ധിച്ച് കുവൈത്ത് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മലയാളികളുള്‍പ്പെടെ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍ എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. വിഷമദ്യം കഴിച്ച് 10 പേരാണ് മരിച്ചത്. വിദേശികളാണ് മരിച്ചതെന്നും അഹ്മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഇവരെന്നും അധികൃതര്‍ അറിയിച്ചു. നിരവധി ആളുകള്‍ ആശുപത്രിയിലുണ്ട്. മരിച്ചവരുടെയോ ചികിത്സയില്‍ കഴിയുന്നവരുടെയോ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മദ്യനിരോധനം പ്രാബല്യത്തിലുള്ളതിനാൽ അനധികൃതമായി നിർമിക്കുന്ന മദ്യം കുവൈത്തിൽ പലയിടങ്ങളിലും ലഭ്യമാണ് എന്നതാണ് വീണ്ടുമൊരു ദുരന്തത്തിന് ഇടയാക്കിയത്. അനധികൃത മദ്യ വിൽപനക്കെതിരെ പരിശോധനയും നടപടികളും കടുത്തതാണെങ്കിലും രഹസ്യമായുള്ള മദ്യ വിൽപന മിക്ക പ്രവിശ്യകളിലും സജീവമാണെന്നാണ് വിവരം. വാരാന്ത്യങ്ങൾ ആഘോഷമാക്കാനാണ് മിക്കവരും അനധികൃത മദ്യവിൽപനയുടെ ഇരകളാകുന്നത്.
രണ്ട് മാസത്തിനിടെ ഇതു രണ്ടാം തവണയാണ് കുവൈത്തിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് പ്രവാസികൾ മരിക്കുന്നത്.
https://www.facebook.com/Malayalivartha