ഓൺലൈൻ ക്ലിയറൻസ് പെർമിറ്റോടെ മരുന്നുമായി സൗദിയിലേക്ക് എളുപ്പ യാത്ര; 36,000 കോടി രൂപയുടെ വരുമാനം നേടി ലുലു...

ഈവർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ വരുമാനം നേടി ലുലു. 9.9 ശതമാനം വളർച്ചയോടെ 1200 കോടി രൂപയോളം നെറ്റ് പ്രോഫിറ്റ് ലുലു റീട്ടെയ്ൽ സ്വന്തമാക്കി. നിക്ഷേപകർക്കായി 867 കോടി രൂപയുടെ (98.4 ദശലക്ഷം ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക. ഈ വർഷം രണ്ടാം പാദത്തിൽ 4.6 ശതമാനം അധിക വളർച്ച നേടാനായി. പ്രൈവറ്റ് ലേബൽ ഇ കൊമേഴ്‌സ് രംഗത്തെ മികച്ച വളർച്ചനിരക്കാണ് നേട്ടത്തിന് കരുത്തേകിയത്. 5037 കോടി രൂപയുടെ നേട്ടത്തോടെ 3.5 ശതമാനം വളർച്ച പ്രൈവറ്റ് ലേബലിൽ (ലുലു പ്രൈവറ്റ് ലേബൽ പ്രൊഡക്ട്‌സ്) ലഭിച്ചു. റീട്ടെയ്ൽ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലിൽ നിന്നാണ്.
952 കോടി രൂപയുടെ നേട്ടത്തോടെ 43.4 ശതമാനം വളർച്ചാനിരക്ക് ഇ കൊമേഴ്‌സിനുണ്ട്. ഈ വർഷം 11 പുതിയ സ്റ്റോറുകൾ തുറന്ന് കഴിഞ്ഞു. ഒമ്പത് പുതിയ സ്റ്റോറുകൾ കൂടി ഉടൻ യാഥാർഥ്യമാക്കുമെന്നും റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കി നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിര വളർച്ചയിലൂടെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ മരുന്നുകളുമായി സൗദിയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി യാത്രയിൽ ആശങ്ക വേണ്ട. മരുന്നുകൾ കൈവശമുണ്ടെങ്കിൽ യാത്രയ്ക്ക് മുൻപേ ഓൺലൈനിലൂടെ ക്ലിയറൻസ് പെർമിറ്റ് നേടാം. രോഗികൾക്ക് പിന്തുണയും യാത്രാ കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആരംഭിച്ചത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് (എസ്എഫ്ഡിഎ) പുതിയ ക്ലിയറൻസ് പെർമിറ്റ് സംവിധാനം നടപ്പാക്കിയത്. ഏതൊക്കെ മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരാം എന്നതുൾപ്പെടെ അനുവദനീയ അളവിലുള്ള മരുന്നുകളുമായി ബന്ധപ്പെട്ട സകല വിവരങ്ങളും കൺട്രോൾഡ് ഡ്രഗ്സ് സിസ്റ്റത്തിന്റെ (സിഡിഎസ്) വെബ്സൈറ്റിൽ ലഭ്യമാണ്. രാജ്യത്ത് അംഗീകൃതമായ നർക്കോട്ടിക്, സൈക്കോട്രോപിക് പദാർഥങ്ങൾ അടങ്ങിയവ ഉൾപ്പെടെയുള്ള മരുന്നുകളുടെ പൂർണ വിവരങ്ങൾ ഇതിലുണ്ട്...
https://www.facebook.com/Malayalivartha