ആ യാത്ര അന്ത്യയാത്രയായി... തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ശേഷം കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം

സങ്കടക്കാഴ്ചയായി... കര്‍ബലയിലെ അര്‍ബയീന്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ശേഷം കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച ഇറാഖില്‍ ഉണ്ടായ ദാരുണമായ ബസ് അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ പൗരനും മരിച്ചു.
ഓഗസ്റ്റ് 21 ന് രാവിലെ ആറോടെ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസില്‍ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. കുവൈറ്റ് സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന ഹൈദരാബാദില്‍ നിന്നുള്ള സയ്യിദ് അക്ബര്‍ അലി അബേദി, കുവൈറ്റിലെ അദാന്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ഗുലാം അലിയുടെ മകന്‍ ബാംഗ്ലൂരില്‍ നിന്നുള്ള മൂസ അലി യവാര, ഉത്തര്‍പ്രദേശില്‍ നിന്നുള്ള പര്‍വേസ് അഹമ്മദ്, പാകിസ്ഥാന്‍ പൗരന്‍ സയ്യിദ് ഇഷാഖ് ഷിറാസി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത് ഇറാഖിലെ നജാഫിലാണ് .
https://www.facebook.com/Malayalivartha