സുഹൃത്തിന്റെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ഷിബുവിനെ തൂക്കി സൗദി പോലീസ് നടപടിക്ക് പിന്നിൽ?!

ശിക്ഷ കഴിഞ്ഞ് 6 വർഷമായിട്ടും പിഴ ഒടുക്കാത്തത് കൊണ്ട് ജയിലിൽ നരക യാദനകൾ അനുഭവിക്കുകയാണ് മലയാളി പ്രവാസിയായ ഷിബു. തിരുവനന്തപുരം വെള്ളറട സ്വദേശിയായ ഷിബു അദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീലങ്കൻ സ്വദേശിക്ക് അദ്ദേഹത്തിന്റെ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വാഹനം നൽകിയിരുന്നു. ഇതിന് ശേഷം ഈ വാഹനം മറ്റുചിലർ ഉപയോഗിക്കുകയും അവ മോഷണം നടത്താൻ ഉപയോഗിക്കുകയും ചെയ്തു. ഇത് കണ്ടെത്തിയതോടെയാണ് പോലീസ് ഈ വിഷയത്തിൽ വാഹനം പിടിച്ചെടുക്കുന്നത്.
പിന്നാലെ വാഹനത്തിന്റെ ഉടമയായ ഷിബുവിനേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷം തടവ് ഒന്നര ലക്ഷം റിയാൽ (36 ലക്ഷം രൂപ) പിഴ എന്നതായിരുന്നു ഇതിന് പിന്നാലെയുള്ള നിയമ നടപടി. എന്നാൽ തടവ് പൂർത്തീകരിച്ചു എങ്കിലും കെട്ടിവെയ്ക്കേണ്ടുന്ന തുക തിരികെ അടയ്ക്കാൻ പറ്റാത്തത് കൊണ്ട് ഇന്നും ജയിലിൽ തുടരുകയാണ് മലയാളി പ്രവാസിയായ തിരുവനന്തപുരം സ്വദേശി ഷിബു.
പണം കണ്ടെത്താൻ മറ്റ് മാർഗങ്ങളില്ലാതായതോടെ സഹായമഭ്യർഥിച്ച് ഷിബുവിന്റെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ആകെയുള്ള 10 സെന്റിന്മേലുള്ള വായ്പ തിരിച്ചടവ് മുടങ്ങി ജപ്തി നടപടികളിലേക്ക് നീങ്ങുകയാണ്. തൊഴിലുറപ്പ് തൊഴിലും ക്ഷേമ പെൻഷനുമാണ് കുടുംബത്തിന്റെ ഏക വരുമാനം. നാട്ടിൽ രാഷ്ട്രീയ പാർടികളും പ്രവാസികളും ചേർന്ന് ഷിബു സഹായസമിതി രൂപീകരിച്ച് ഫണ്ട് ശേഖരണം ആരംഭിച്ചെങ്കിലും ലഭിച്ച തുക അപര്യാപ്തമായിരുന്നു.
സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഷിബുവിന്റെ മോചനം സാധ്യമാകൂ. 2018ലാണ് ഡ്രൈവർ വിസയിൽ സൗദിയിലെത്തിയത്. നാട്ടിലെ 10 സെന്റ് സഹകരണ ബാങ്കിൽ ഈട് നൽകി സ്വന്തമായി വാഹനം വാങ്ങി.
സുഹൃത്തായ ശ്രീലങ്കൻ സ്വദേശിക്ക് അദ്ദേഹത്തിന്റെ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വാഹനം നൽകി. എന്നാൽ, ഈ വാഹനം ഉപയോഗിച്ച് മറ്റുചിലർ മോഷണം നടത്തുകയും പൊലീസ് വാഹനം പിടികൂടുകയും ചെയ്തു. തുടർന്നാണ് ഷിബുവും പ്രതിചേർക്കപ്പെട്ട് ജയിലിലായതെന്ന് കുടുംബം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
https://www.facebook.com/Malayalivartha