"കുഞ്ഞിന് വയ്യ, സഹായിക്കണം"... അലമുറയിട്ട് കരഞ്ഞ സുഹൃത്തിനെ സഹായിച്ചതാണ് കുറ്റം!!! മലയാളി പ്രവാസി സൗദി ജയിലിൽ

ശിക്ഷ തീർന്നിട്ടും പിഴ ഒടുക്കാനുള്ള പണം ഇല്ലാത്ത കാരണം കൊണ്ട് ഇന്നും സൗദി ജയിലിൽ കഴിയുകയാണ് മലയാളി പ്രവാസിയായ ഷിബു. തിരുവനന്തപുരം വെള്ളറട സ്വദേശിയായ ഷിബു സൗദിയിൽ സ്വന്തമായി ഒരു വാഹനം വാങ്ങുകയും അത് ടാക്സിയായി ഓടിക്കുകയുമായിരുന്നു. ഇതിനിടെ കൊറോണ സമയത്ത് ശ്രീലങ്ക കാരനായ സുഹൃത്ത് തന്റെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോകാൻ എന്ന് പറഞ്ഞ് വാഹനം ഷിബുവിനോട് വാഹനം വാങ്ങി. പക്ഷേ അയാൾ ആ വാഹനം ഉപയോഗിച്ച് മോഷണം നടത്തുകയായിരുന്നു.
ഇത് കണ്ടെത്തിയ പോലീസ് 16/05/2020ന് ഷിബുവിനെ പോലീസ് പിടികൂടി. സഹായം ചെയ്തതിന്റെ പേരിൽ അയാൾ ശിക്ഷയ്ക്ക് വിധേയനാവേണ്ടി വന്നു. ശ്രീലങ്കൻ സംഘത്തിനു മോഷണം നടത്താൻ ഷിബു വാഹനം നൽകി എന്നുള്ളതായിരുന്നു ഷിബുവിന്റെ പേരിലുള്ള കുറ്റം. 2020ൽ റിയാദ് കോടതി ഷിബുവിന് ശിക്ഷ വിധിച്ചത് രണ്ട് വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയും (ഇന്ത്യൻ മണി 36ലക്ഷം രൂപയോളം) ആയിരുന്നു .
രണ്ട് വർഷം തടവ് ശിക്ഷയും കഴിഞ്ഞു ഫൈൻ അടക്കാൻ പണമില്ലാത്തതിന്റെ പേരിൽ ഷിബു മൂന്നര വർഷമായി ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ സുമനസ്സുകളുടെ സഹായത്തിനായി രംഗത്ത് എത്തിയിരിക്കുകയാണ് ആ കുടുംബം. തന്റെ ഭർത്താവ് നേരിട്ട് അറിയാത്ത മോഷണമാണ് അത്, അദ്ദേഹവും അവരുടെ ട്രാപ്പിൽ പെട്ടതാണെന്നും എങ്ങനെയെങ്കിലും അദ്ദേഹത്തെ തിരികെ കൊണ്ട് വരണണെന്നുമഭ്യർത്ഥിച്ചാണ് ഇന്നവർ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha