പെട്ടിക്ക് തൂക്കം കൂടിയാൽ പ്രശ്നമില്ല; പ്രവാസികൾക്ക് വമ്പൻ ഓഫർ , ലെഗേജ് പരിധിയിൽ മാറ്റം

പ്രവാസികൾക്ക് വനമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 2025 നവംബർ 30 വരെ യാത്ര ചെയ്യുന്നവർക്ക് പത്ത് കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാൻ അവസരം. ഇന്ത്യയിലേക്കുള്ള ഓരോ യാത്രക്കാർക്കും ഒരു ദിർഹം ( ഏകദേശം 24 രൂപ) നൽകിയാൽ പത്ത് കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാൻ സാധിക്കുമെന്നതാണ് ഈ ഓഫർ. ഈ മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ ഓഫർ ലഭ്യമാണ്. ഒക്‌ടോബർ 31ന് ശേഷം ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുന്നതല്ല. അവധിക്കാലക്ക് ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികൾക്കെല്ലാം ഏറെ സൗകര്യപ്രദമായിരിക്കുംവിധമാണ് ഈ ഓഫർ ഒരുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.
അവധിക്കാലത്ത് നാട്ടിലേക്ക് പോകുമ്പോൾ പ്രിയപ്പെട്ടവർക്കായി പ്രവാസികൾ ധാരാളം സമ്മാനങ്ങൾ കൊണ്ടുപോകാറുണ്ട്. ഇതിന് കൂടുതൽ സൗകര്യമൊരുക്കാനാണ് ഈ ഓഫറെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഗൾഫ്, മിഡിൽ ഈസ്റ്റ് ആന്റ് ആഫ്രിക്ക മേഖലാ മാനേജർ പിപി സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha






















