മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിലേക്ക്.... ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെ

ഗൾഫ് പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെയാണ് പര്യടനം. വ്യാഴാഴ്ച ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം കുറിക്കുക.
കൂടാതെ ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം നടത്തുക. ഒക്ടോബർ 24, 25 ദിവസങ്ങളിൽ മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കും.
മസ്ക്കത്തിലേയും സലാലയിലേയും പരിപാടികളിൽ മുഖ്യമന്ത്രി സംസാരിക്കും. ഒക്ടോബർ 30-ന് ഖത്തറിൽ. നവംബർ ഏഴിന് കുവൈത്ത്, നവംബർ ഒൻപതിന് അബുദാബി- എന്നിങ്ങനെയാണ് യാത്രാ പരിപാടികളുള്ളത്.
"https://www.facebook.com/Malayalivartha