പതിനാലു വർഷത്തെ പ്രവാസജീവിതത്തിനൊടുവിൽ... തിരുവനന്തപുരം വർക്കല സ്വദേശി ജിദ്ദയിൽ കുഴഞ്ഞുവീണ് മരിച്ചു....

തിരുവനന്തപുരത്ത് വർക്കല ചിലക്കൂർ കുന്നിൽ വീട്ടിൽ ദിൽധാർ (42) ജിദ്ദയിൽ കുഴഞ്ഞുവീണ് മരിച്ചു. ശാരീരികാസ്വസ്ഥതയെ തുടർന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ഉടൻ കുഴഞ്ഞുവീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
അബ്ഹൂറിൽ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം നല്ലൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു. ദിൽധാർ കൊടിമരം വാരിയേഴ്സ് ക്രിക്കറ്റ് ക്ലബിലെ അംഗമായിരുന്നു. 14 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു.
പിതാവ്: ഖമറുദീൻ, മാതാവ്: ജമീല ബീവി, ഭാര്യ: ഖദീജ, മക്കൾ: മുഹമ്മദ് ദിൽഹാൻ, ദിൽഷ ഫാത്തിമ, ദിൽന ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സുഹൃത്തുക്കളും കെ.എം.സി.സി വെൽഫെയർ വിങ് അടക്കമുള്ള സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്.
"https://www.facebook.com/Malayalivartha