കണ്ണൂരിൽ കരിവെള്ളൂർ കട്ടച്ചേരിയിൽ 36 കാരി തീകൊളുത്തി മരിച്ച നിലയിൽ...

സങ്കടക്കാഴ്ചയായി.... കരിവെള്ളൂർ കട്ടച്ചേരിയിൽ 36 കാരി തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സി. ജയന്റെ ഭാര്യ പി. നീതു ആണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ജയൻ.
രാവിലെ മക്കളെ സ്കൂളിലേക്ക് അയച്ചശേഷമാണ് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീട്ടുമുറ്റത്ത് വീണുകിടന്ന നീതുവിനെ അയൽക്കാരാണ് കണ്ടത്. ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമികവിവരമുള്ളത്.
https://www.facebook.com/Malayalivartha