ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി.... എട്ടു വർഷത്തിനു ശേഷം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി. നാളെ വൈകുന്നേരം ആറരക്ക് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച പുലർച്ചെ 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനതാവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള,, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുകയായിരുന്നു.
എട്ടു വർഷത്തിനു ശേഷം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
പരിപാടി വൻ വിജയമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സംഗമത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, പത്മശ്രീ എംഎ യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥികളാകുന്നതാണ്.
"https://www.facebook.com/Malayalivartha