ബഹ്റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന് നാളെ ഔദ്യോഗിക തുടക്കം

ബഹ്റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന് നാളെ ഔദ്യോഗിക തുടക്കമാകും. ഒക്ടോബർ 22 മുതൽ 31 വരെ ബഹ്റൈനിലെ ഇസ ടൗണിലാണ് ഗെയിംസ് നടക്കുന്നത്.
ഏഷ്യൻ യൂത്ത് ഗെയിംസ് 2026ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിലേക്കുള്ള ഒരു യോഗ്യതാ മത്സരമായും കണക്കാക്കുന്നു. എന്നാൽ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ ചില മത്സരങ്ങൾക്ക് തുടക്കമായിരുന്നു. കബഡി, വോളിബാൾ, ഹാൻഡ് ബാൾ തുടങ്ങി ചില മത്സരങ്ങൾ ഒക്ടോബർ 19ന് ആരംഭിച്ചു. തിങ്കളാഴ്ചയും ഇന്നുമായി മറ്റ് ചില മത്സരങ്ങൾ കൂടി നടക്കും. ഒക്ടോബർ 22നാണ് ബഹ്റൈൻ നാഷനൽ അത്ലറ്റിക് സ്റ്റേഡിയത്തിൽ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്.
അതേസമയം 2013ൽ ചൈനയിലെ നാൻജിംഗിൽ നടന്ന രണ്ടാം പതിപ്പിന് ശേഷം 12 വർഷം കഴിഞ്ഞാണ് ഏഷ്യൻ യൂത്ത് ഗെയിംസ് തിരിച്ചെത്തുന്നത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒ.സി.എ) ഒരു ഇവന്റിന് ബഹ്റൈൻ ആദ്യമായി ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ഗെയിംസിനുണ്ട്.
"https://www.facebook.com/Malayalivartha