ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 61 കോടിയിലേറെ രൂപ) മഹാഭാഗ്യം പങ്കിട്ട 16 പേർ സൗദി അൽ ഖോബാറിൽ എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കൾ. ഇവരിൽ ഒരാളായ പി.വി രാജൻ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെങ്കിലും ഈ വിജയം 16 പേരുടെയും ഒരു പതിറ്റാണ്ടിലേറെയുള്ള സ്വപ്ന സാക്ഷാത്കാരമാണ്.
പത്തനംതിട്ട സ്വദേശിയായ 52 കാരൻ രാജൻ പി.വി. സൗദിയിൽ എണ്ണപ്പാടങ്ങളിലെ കൺട്രോൾ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ 13 വർഷമായി അദ്ദേഹവും മറ്റ് 15 സഹപ്രവർത്തകരും എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഓരോരുത്തരും 63 ദിർഹം വീതം മുടക്കിയാണ് ടിക്കറ്റ് എടുക്കുന്നത്. നവംബർ മാസത്തെ ഗ്രാൻഡ് പ്രൈസ് ലഭിച്ച ടിക്കറ്റ് രാജന് ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിനുവേണ്ടി രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച പ്രമോഷനൽ ടിക്കറ്റായിരുന്നു അതെന്ന് രാജൻ പറഞ്ഞു.
ഡിസംബർ 3ന് കുടുംബത്തോടൊപ്പം പുറത്തുപോയ സമയത്താണ് ലൈവ് നറുക്കെടുപ്പ് കണ്ടിരുന്ന സുഹൃത്തുക്കൾ വിജയം അറിയിക്കാൻ രാജനെ വിളിക്കുന്നത്. നമ്മൾ ജയിച്ചു എന്ന് അവർ പറഞ്ഞപ്പോൾ തമാശയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ, ഒരു മിനിറ്റിനുള്ളിൽ റിച്ചാർഡ് വിളിച്ചു, എനിക്കെന്തോ പറന്നുയരുന്നതുപോലെ തോന്നി. ഏതായാലും ഈ ഭാഗ്യം ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്യും.
∙ റിസ്‌വാന്റെ 'വിരമിക്കൽ ഫണ്ട്', 10 വഷത്തേയ്ക്ക് കൈവയ്ക്കില്ല
കൊച്ചി സ്വദേശിയായ 36കാരൻ സി.കെ. മുഹമ്മദ് റിസ്‌വാൻ ഭാഗ്യം ലഭിച്ച 16 പേരിൽ ഒരാൾ. സമ്മാനത്തുക ലഭിച്ചതിന്റെ സന്തോഷത്തിലായിരിക്കുമ്പോഴും ഈ പണം എന്തുചെയ്യണമെന്നതിനെക്കുറിച്ച് റിസ്‌വാന് ഒരു ഉറച്ച തീരുമാനമുണ്ട്. കുറഞ്ഞത് 10 വർഷത്തേക്കെങ്കിലും തന്റെ വിഹിതത്തിൽ ഞാൻ കൈവയ്ക്കില്ലെന്ന് അദ്ദേഹം പറയുന്നു.
എണ്ണപ്പാടങ്ങളിലെ ആരോഗ്യ-സുരക്ഷാ ഉദ്യോഗസ്ഥനായ റിസ്‌വാന് ഈ സമ്മാനത്തുക ഒരു വിരമിക്കൽ ഫണ്ടാണ്. പുതിയ വീടുകളോ കാറുകളോ യാത്രകളോ അല്ല, മറിച്ച് കുടുംബത്തിന്റെ ദീർഘകാല സുരക്ഷിതത്വമാണ് ലക്ഷ്യം. ഈ പണം ഞാൻ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ല. അബുദാബിയിലും സൗദിയിലും വളർച്ചയുണ്ടാകുന്ന സ്ഥലങ്ങളിലും ഇത് നിക്ഷേപിക്കും. ഇത് എന്റെ ഭാവിക്കുവേണ്ടിയുള്ളതാണ്.
2016 മുതൽ ബിഗ് ടിക്കറ്റിൽ പങ്കെടുത്തു വരുന്ന റിസ്‌വാൻ, 2022 ലാണ് രാജൻ ജോലി ചെയ്യുന്ന അതേ കമ്പനിയിൽ ചേർന്ന ശേഷം നിലവിലെ 16 അംഗ സംഘത്തിന്റെ ഭാഗമായത്. പലരും വന്നുപോയെങ്കിലും 16 പേർ ഒരുമിച്ച് നിന്നു. ഭാര്യയോടും മകനോടുമൊപ്പം ഷോപ്പിങ് നടത്തുന്നതിനിടയിലാണ് വിജയം അറിഞ്ഞതെന്നും റിസ്‌വാൻ കൂട്ടിച്ചേർത്തു. വാട്സാപ് ഗ്രൂപ്പിൽ അറുപതോളം സന്ദേശങ്ങൾ കണ്ട് ഞെട്ടി. ലൈവ് വിഡിയോ കണ്ടപ്പോഴാണ് വിശ്വസിക്കാനായത്.
സമ്മാനത്തുക എല്ലാവർക്കും തുല്യമായി വീതിച്ചു നൽകാനാണ് രാജന്റെ തീരുമാനം. ഈ വിജയം ഞങ്ങൾ 16 പേർക്കും അവകാശപ്പെട്ടതാണ്. ഓരോരുത്തരും തങ്ങളുടെ വിഹിതത്തിൽ നിന്നും ഒരു പങ്ക് ജീവകാരുണ്യപ്രവർത്തനങ്ങക്ക് നൽകും. രാജനെ സംബന്ധിച്ചിടത്തോളം ഈ പണം മക്കളുടെ വിദ്യാഭ്യാസത്തിനും സുരക്ഷിതമായ ഭാവിക്കുവേണ്ടിയുമാണ്.
വിജയം ടീം അംഗങ്ങളെ മൊത്തത്തിൽ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഞങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്. പലരും ഓഫ്‌ഷോർ ജോലി ചെയ്യുന്നതിനാൽ ഇതുവരെ ആഘോഷിച്ചിട്ടില്ല, പക്ഷേ ഉടൻ ആഘോഷിക്കും; രാജനും റിസ്‌വാനും ഒരേ സ്വരത്തിൽ പറയുന്നു. ഒരു ദശാബ്ദത്തിലേറെയുള്ള കാത്തിരിപ്പിനുശേഷം ലഭിച്ച ഈ ഭാഗ്യം, പുതുവർഷം ഒരു കോടീശ്വരനായി തുടങ്ങാൻ ഈ കൂട്ടുകാർക്ക് അവസരം നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























