തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം

ഒമാനിലെ സൈഖിൽ താപനില പൂജ്യത്തിലും താഴെയെത്തി. രാജ്യത്ത് അതിശൈത്യം. ഡിസംബർ 21 ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെയാണ് സായ്ഖിൽ -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.. ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് മൈനസ് 0.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. സുല്‍ത്താനേറ്റിലുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ താപനിലയാണിതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അറിയിച്ചു. സൈഖ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇതുവരെയുള്ള സീസണിലെ ഏറ്റവും തണുപ്പുള്ള താപനിലയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെര്‍ക്കുറി ലെവലില്‍ കുത്തനെയുള്ള ഇടിവ് അടിവരയിടുന്ന പ്രധാന സംഭവവികാസമാണിതെന്നും സിഎ എ വ്യക്തമാക്കി. ഈ സീസണിൽ ആദ്യമായാണ് രാജ്യത്ത് താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നത്.
ഡിസംബർ 21 ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെയാണ് സായ്ഖിൽ -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ അനുഭവപ്പെടുന്ന ശീതതരംഗമാണ് താപനില ഇത്രയധികം കുറയാൻ കാരണം.
താപനില കുറഞ്ഞ സ്ഥലങ്ങൾ
തുമ്രൈത്ത് : 6.1 ഡിഗ്രി സെൽഷ്യസ്
ഹൈമ: 6.2 ഡിഗ്രി സെൽഷ്യസ്
അൽ മസ്യൂണ: 6.2 ഡിഗ്രി സെൽഷ്യസ്
യങ്കുൽ: 7.7 ഡിഗ്രി സെൽഷ്യസ്
ഉൾപ്രദേശങ്ങളിൽ പലയിടത്തും താപനില 9 ഡിഗ്രി സെൽഷ്യസിന് താഴെയാണ്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ തീരദേശ, മരുഭൂമി പ്രദേശങ്ങളില്‍, മിതമായ താപനിലയുണ്ടെങ്കിലും, വ്യക്തമായ കുറവ് രേഖപ്പെടുത്തിയത് തുംറൈത്തും ഹൈമയും യഥാക്രമം 6.1 ഡിഗ്രി, 6.2 ഡിഗ്രി എന്നീ സ്ഥലങ്ങളിലാണ്. അതേസമയം, രാവിലെയുള്ള ഏറ്റവും താഴ്ന്ന താപനിലയില്‍ മാറ്റം വന്നെങ്കിലും മറ്റു പകല്‍ സമയങ്ങളിലും സുല്‍ത്താനേറ്റിലുടനീളം താപനില മിതമായി തുടര്‍ന്നു.
മിര്‍ബാത്ത് (28.2 ഡിഗ്രി), ദിമ വതായീന്‍ (27.4 ഡിഗ്രി) എന്നിങ്ങനെയും പരമ്പരാഗതമായി ചൂടുള്ള തീരദേശ നഗരങ്ങളായ സലാല (26.4 ഡിഗ്രി), മസീറ (26.5 ഡിഗ്രി) എന്നിങ്ങനെയുമാണ് താപനില രേഖപ്പെടുത്തിയത്. എങ്കിലും ഇവിടങ്ങളില്‍ പോലും ശൈത്യകാലം നേരിയ തോതില്‍ അനുഭവപ്പെട്ടു. രാജ്യം കനത്ത ശൈത്യകാലത്തേക്ക് നീങ്ങുന്നതിന്റെ പ്രവണത രൂക്ഷമാണെന്ന് സിഎഎ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റകള്‍ വ്യക്തമാക്കുന്നു.
ജാഗ്രതാ നിർദ്ദേശം
മലയോര മേഖലകളിൽ അർദ്ധരാത്രിയിലും പുലർച്ചെയും മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
നിർദ്ദേശിച്ചു.
ജ്യോതിശാസ്ത്രമനുസരിച്ച് ഒമാനിൽ ഔദ്യോഗിക ശീതകാലത്തിന് ഇന്ന് തുടക്കമായിട്ടുണ്ട്. 88 ദിവസം നീണ്ടു നിൽക്കുന്നതായിരിക്കും ഇത്തവണത്തെ ശീതകാലം. അതേസമയം, അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ഒമാനിൽ സാഹസിക ടൂറിസത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സാഹസിക വിനോദ പരിപാടികൾ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്നും, പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി.
https://www.facebook.com/Malayalivartha























