2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത്

യുഎഇയിൽ ജീവിക്കാൻ എത്ര തുക വേണം? കാരണം യുഎഇയിൽ നിന്നും വരുന്ന മിക്ക റിപ്പോർട്ടുകളിലും കുറഞ്ഞ ചിലവിൽ യുഎഇയിൽ താമസിക്കാം, അലെങ്കിൽ യുഎഇയിൽ താമസിക്കാൻ ഇത്ര ദിർഹം വേണം, അലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന രീതിയിൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു എന്നാൽ ശെരിയല്ല എന്ന രീതിയിലാണ് യുഎഇയിലെ വർഷങ്ങളായി ജീവിക്കുന്ന പ്രവാസികൾ പറഞ്ഞിരുന്നത്.
'യുഎഇയിൽ മാസം 5000 ദിർഹം ഉണ്ടെങ്കിൽ രാജാവായി ജീവിക്കാം" എന്ന് ചിലർ പറയുമ്പോൾ, "10,000 ദിർഹം ഉണ്ടെങ്കിലും തികയുന്നില്ല" എന്നാണ് മറ്റുചിലരുടെ അഭിപ്രായം. യുഎഇയിലെ നഗരങ്ങളിൽ താമസിക്കാൻ അധിക ചിലവും നഗരങ്ങളിൽ നിന്ന് മാറി താമസിക്കുകയാണെങ്കിൽ ചിലവ് കുറവുമായിരിക്കും.
സാമ്പത്തിക വിദഗ്ദ്ധർ പലപ്പോഴും യുഎഇയിലെ അതും നഗരത്തിലെ വാടക, ഗതാഗതം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവയുടെ ശരാശരി കണക്കുകൾ വെച്ചാണ് പറയുന്നത്. ഉദാഹരണത്തിന്, ദുബായിലോ അബുദാബിയിലോ ഒരു ചെറിയ കുടുംബത്തിന് മാന്യമായി ജീവിക്കാൻ 12,000 മുതൽ 15,000 ദിർഹം വരെ വേണമെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടാകാം.
വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന മലയാളികൾക്ക് ഇതിനോട് വിയോജിപ്പാണ്. അതേസമയം കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ ഇതിന്റെ പകുതി തുകയിൽ താഴെ മാത്രം ചിലവാക്കി മികച്ച രീതിയിൽ ജീവിക്കുന്ന കുടുംബങ്ങൾ യുഎഇയിലുണ്ട്. കൂടാതെ ശമ്പളത്തിന്റെ വലിയൊരു ഭാഗം പോകുന്നത് വാടകയിലേക്കാണ്.
ദുബായ് മറീനയിലോ ഡൗൺടൗണിലോ താമസിക്കുന്ന ഒരാളുടെ ചിലവാകില്ല അൽ ഖൂസിലോ അജ്മാനിലോ താമസിക്കുന്ന ഒരാൾക്ക്. അജ്മാൻ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന പ്രവാസികൾ കുറഞ്ഞ വാടകയിലൂടെ വലിയൊരു തുക തന്നെ ലാഭിക്കാം. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി പാചകം ശീലമാക്കിയാൽ മാസച്ചെവിൽ വലിയ മാറ്റം കൂടെ വരുത്താം.
അതേസമയം ബാച്ചിലർ ആയി താമസിക്കുന്ന പ്രവാസികൾക്ക് ഷെയറിംഗ് റൂമുകളും മറ്റും ഉപയോഗിച്ച് 2000 3000 ദിർഹത്തിനുള്ളിൽ സുഖമായി ജീവിക്കാനും നല്ലൊരു തുക നാട്ടിലേക്ക് അയക്കാനും സാധിക്കും. എന്നാൽ കുടുംബത്തെ കൊണ്ടുവരുമ്പോൾ വാടക, സ്കൂൾ ഫീസ്, വിസ ചിലവുകൾ എന്നിവ കൂട്ടി അധിക ചിലവുകൾ വരുന്നു.
എന്നാൽ യുഎഇയിൽ വർഷങ്ങളായി ജീവിക്കുന്ന മലയാളി പ്രവാസികൾ പറയുന്നത് ശമ്പളം എത്രയായാലും അത് എങ്ങനെ ചിലവാക്കുന്നു എന്നതിലാണ് കാര്യം എന്നാണ്. അനാവശ്യമായ ക്രെഡിറ്റ് കാർഡ് ഉപയോഗം, ആഡംബര കാറുകൾക്കും ബ്രാൻഡഡ് വസ്ത്രങ്ങളും ഒഴിവാക്കി സാധാരണ നമ്മുക്ക് താങ്ങാൻ കഴിയുന്ന രീതിയിൽ ജീവിച്ചാൽ സുഖം ആയി ജീവിക്കാം എന്നാണ് പറയുന്നത്.
അതിനാൽ കൃത്യമായ ബജറ്റിംഗും അനാവശ്യ ചിലവുകൾ ഒഴിവാക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന രാജ്യമാണ് യുഎഇ. 2026 ലേക്ക് കടക്കുമ്പോൾ ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചിലവുകൾ ട്രാക്ക് ചെയ്യുന്നത് പ്രവാസികൾക്ക് കൂടുതൽ ഗുണം ചെയ്യും.
നിയമപരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം എന്നിവ ലക്ഷ്യമിട്ട് യുഎഇയിൽ 2026-ൽ വമ്പൻ മാറ്റങ്ങൾ വരുന്നു. നികുതി സമ്പ്രദായം ലളിതമാക്കുന്നത് മുതൽ രാജ്യം മുഴുവൻ ബന്ധിപ്പിക്കുന്ന റെയിൽവേ, പറക്കും ടാക്സികൾ വരെയുള്ള 12 സുപ്രധാന കാര്യങ്ങളാണ് അടുത്ത വർഷം യുഎഇ നിവാസികളെ കാത്തിരിക്കുന്നത്.
രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, മധുരപാനീയങ്ങൾക്ക് നികുതി ചുമത്തുന്ന രീതിയിൽ മാറ്റം വരും. അടുത്ത വർഷം മുതൽ ഉൽപ്പന്നത്തിന്റെ വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ള 50% എക്സൈസ് നികുതിക്ക് പകരം, പാനീയത്തിലെ പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയായിരിക്കും നികുതി ചുമത്തുക
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം
രാജ്യത്തെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 2026 ജനുവരി 1 മുതൽ ഇവയുടെ ഇറക്കുമതി, ഉത്പാദനം, വ്യാപാരം എന്നിവയ്ക്ക് യുഎഇയിൽ പൂർണ്ണ നിരോധനം നിലവിൽ വരും. 2024-ൽ പ്ലാസ്റ്റിക് കവറുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണിത്. പ്ലാസ്റ്റിക് കപ്പുകൾ, അടപ്പുകൾ, കട്ട്ലറി, ഭക്ഷണം സൂക്ഷിക്കുന്ന കണ്ടെയ്‌നറുകൾ, പ്ലേറ്റുകൾ എന്നിവ നിരോധനത്തിന്റെ പരിധിയിൽ വരും.
വാറ്റ് (VAT) നിയമങ്ങളിൽ ലളിതവൽക്കരണം
നികുതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി 2026-ൽ മൂല്യവർധിത നികുതി (VAT) നിയമങ്ങളിൽ പുതിയ ഭേദഗതികൾ നടപ്പിലാക്കും. റിവേഴ്സ് ചാർജ് മെക്കാനിസം പ്രയോഗിക്കുമ്പോൾ നികുതി ബാധ്യതയുള്ളവർ ഇനി സ്വയം ഇൻവോയ്സുകൾ നൽകേണ്ടതില്ല. കൂടാതെ, നികുതി റീഫണ്ട് ലഭിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് അഞ്ച് വർഷത്തെ സമയപരിധി ഉൾപ്പെടെയുള്ള മാറ്റങ്ങളും നിലവിൽ വരും.
∙ നികുതി പരിഷ്കാരങ്ങൾ
നികുതിദായകർക്ക് കാര്യങ്ങൾ എളുപ്പമാക്കാനും സുതാര്യത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 2026 മുതൽ യുഎഇ സമഗ്രമായ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. റീഫണ്ടുകൾ ക്ലെയിം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിയമങ്ങളും സമയപരിധികളും ഉണ്ടാകും. ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (FTA) ഓഡിറ്റ്, അന്വേഷണ അധികാരങ്ങൾ വിപുലീകരിക്കുന്നതും ഇതിന്റെ ഭാഗമാണ്.
∙ ബിസിനസ്സുകൾക്ക് ഇ-ഇൻവോയ്സിങ് നിർബന്ധമാക്കും
2026 പകുതിയോടെ യുഎഇയിൽ ഘട്ടംഘട്ടമായി ഇ-ഇൻവോയ്സിങ് സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കും. പുതിയ നിയമം അനുസരിച്ച്, ബിസിനസ്സുകൾ സ്റ്റാൻഡേർഡ് ഇലക്ട്രോണിക് ഫോർമാറ്റിൽ ഇൻവോയ്സുകൾ കൈമാറ്റം ചെയ്യണം. ഇത് ഇൻവോയ്സിങ് പ്രക്രിയ ഓട്ടോമേറ്റ് ചെയ്യാനും നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സഹായിക്കും.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയ റെയിൽ ശൃംഖലയായ ഇതിഹാദ് റെയിൽ 2026-ൽ യാത്രക്കാർക്കായി ഓപറേഷൻ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇത് പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലും ആളുകളുടെ യാത്രാ രീതിയിലും ഇത് വലിയ മാറ്റങ്ങൾ വരുത്തും.
അടുത്ത വർഷം യുഎഇ നിവാസികൾക്ക് വിമാന ടാക്സികൾ ഒരു യാഥാർഥ്യമാകും. 100-ൽ അധികം ഹെലിപോർട്ടുകൾ ഇവിടിഒഎൽ വിമാനങ്ങൾക്കായി (eVTOL-Electric Vertical Take-Off and Landing) വെർട്ടിപോർട്ടുകളായി പരിവർത്തനം ചെയ്യുന്നുണ്ട്. മണിക്കൂറുകൾ എടുത്തിരുന്ന യാത്രകൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇത് സഹായിക്കും.
I∙ റോബട്ടാക്സികൾ നിരത്തിൽ
ദുബായിലെ പ്രധാന ഹൈവേയായ ഷെയ്ഖ് സായിദ് റോഡിൽ അടുത്ത വർഷത്തോടെ റോബട്ടാക്സികൾ (സ്വയം ഓടുന്ന ടാക്സികൾ) സർവീസ് ആരംഭിക്കും. നിലവിൽ പരീക്ഷണ ഓട്ടങ്ങൾ നടന്നുവരുന്നുണ്ട്. 72 കി.മീ/മണിക്കൂർ വരെ വേഗതയിൽ ഓടുന്ന ഈ ടാക്സികളിൽ യാത്രക്കാർക്ക് കൂടുതൽ സുഖസൗകര്യങ്ങൾക്കായി മസാജ് സീറ്റുകൾ പോലുള്ള സംവിധാനങ്ങളും ഉണ്ടാകും.
∙ ദുബായ് ലൂപ്പ്
ഇലോൺ മസ്‌ക് പ്രഖ്യാപിച്ച അതിവേഗ ഭൂഗർഭ ട്രാൻസിറ്റ് സംവിധാനമായ ദുബായ് ലൂപ്പ് അടുത്ത വർഷം പ്രവർത്തനക്ഷമമാകും. 17 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രാൻസിറ്റ് സംവിധാനം അതിവേഗവും കാര്യക്ഷമവുമാണ്.
∙ ജൈറ്റെക്സ് എക്സ്പോ സിറ്റി ദുബായിലേക്ക്
ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവന്റുകളിൽ ഒന്നായ ജൈറ്റെക്സ് 2026-ൽ എക്സ്പോ സിറ്റി ദുബായിൽ നടക്കും. പരിപാടിയുടെ വ്യാപ്തി വർധിപ്പിക്കാൻ ഇത് സഹായിക്കും.
∙ വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് തുറക്കുന്നു
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പരിവർത്തനം ചെയ്യുന്ന ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അഞ്ച് പുതിയ പാലങ്ങളിൽ രണ്ടെണ്ണം 2026-ൽ തുറക്കും. ഇത് കവലയുടെ ശേഷി ഇരട്ടിയാക്കുകയും കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയ്ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























