അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു...വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ സ്വദേശി ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൾ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്തീഫിന്റെ മൂന്നു മക്കളും വീട്ടുജോലിക്കാരിയും കഴിഞ്ഞദിവസം മരിച്ചിരുന്നു.
ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡിൽ ഷഹാമക്ക് അടുത്താണ് അപകടം നടന്നത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അബ്ദുൽലത്തീഫും റുക്‌സാനയും മറ്റ് രണ്ടുമക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























