Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുമോടിയോടെ ഷാര്‍ജ റോള പാര്‍ക്ക്

29 MARCH 2014 01:31 AM IST
മലയാളി വാര്‍ത്ത.

സൗഹൃദങ്ങള്‍ പൂത്തുലഞ്ഞ ഷാര്‍ജ റോളപാര്‍ക്കിന് ഇനി പുതുമോടി. 22 മില്യന്‍ ദിര്‍ഹം ചെലവഴിച്ച് ഷാര്‍ജ നഗരസഭ റോള പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. പാര്‍ക്കിന്റെ 60% സ്ഥലത്തും പച്ചപ്പ് വെച്ചുപിടിപ്പിച്ചു. ഏഴ് ജലധാരകളും മനോഹരമായ ഇരിപ്പിടങ്ങളും പ്രാര്‍ഥനാലയങ്ങളും ശൗചാലയവും റെസ്റ്റോറന്റുകളും മരത്തിന്റെ ആകൃതിയിലുള്ള കഫ്‌റ്റെരിയകളും റോളപാര്‍ക്കില്‍ നിര്‍മിച്ചിട്ടുണ്ട്. മൂന്നുഭാഗത്തും കവാടങ്ങളോടുകൂടി പ്രവേശനഫീസ് നല്‍കിമാത്രമേ ഇനി പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് അടുത്തിടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്ത അല്‍ മുന്‍തസാ പാര്‍ക്കിന് പിന്നാലെയായി റോളപാര്‍ക്കും വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും പ്രധാന ഇടമായി മാറുമെന്നാണ് പ്രതീക്ഷ.
1803 മുതല്‍ 1866 വരെ ഷാര്‍ജയുടെ ഭരണാധികാരിയായിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍സഖര്‍ ബിന്‍റാഷിദ് അല്‍ ഖാസിമിയുടെ ഭരണകാലത്താണ് റോള സ്‌ക്വയര്‍ ആല്‍മരത്തിന്റെ ഇടമായി അറിയപ്പെടാന്‍ തുടങ്ങിയത്. 36,664 ചതുരശ്ര മീറ്ററില്‍ സ്ഥിതിചെയ്യുന്ന റോള സ്‌ക്വയര്‍ സാധാരണക്കാരായ തുറമുഖ തൊഴിലാളികളുടെയും കയറ്റിറക്ക് ജോലി ചെയ്യുന്നവരുടെയും പ്രധാന വിശ്രമകേന്ദ്രവും ഈ ആല്‍മരത്തിന്റെ കീഴില്‍ സൗഹൃദം പങ്കുവെക്കുന്ന സ്ഥലവുമായിരുന്നു. 
നീണ്ട 150 വര്‍ഷത്തെ ചരിത്രം അവശേഷിപ്പിച്ചുകൊണ്ട് 1978-ല്‍ ഓര്‍മകളുടെ ആല്‍മരം ഇല്ലാതായി. പിന്നെയും ആ തണല്‍മരത്തിന്റെ ശേഷിപ്പുകള്‍ പരിസ്ഥിതി സ്‌നേഹികളായ ഷാര്‍ജയുടെ ഭരണാധികാരികള്‍ നട്ടുപിടിപ്പിച്ചു. കുഞ്ഞന്‍ ആല്‍മരങ്ങളുടെ കീഴിലായി പിന്നീടുള്ള പ്രവാസികളുടെ പ്രയാസങ്ങള്‍ പങ്കുവെക്കുന്നിടം. അയല്‍ എമിറേറ്റുകളില്‍നിന്നും പ്രിയപ്പെട്ടവരെ കാണാനും പരിചയം പുതുക്കാനും വേവലാതികള്‍ പറയാനും പലരും ദൂരം താണ്ടിയെത്തി. വെള്ളിയാഴ്ചകള്‍ റോള സ്‌ക്വയര്‍ പ്രവാസത്തിന്റെ ഇടമായി മാറി. ചെറിയ ചിട്ടികളും ആഴ്ചക്കൂലി കണക്കും നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും രാഷ്ട്രീയവും എല്ലാം ഇവിടെ പങ്കുവെച്ചു. പണ്ടൊരു ആന്ധ്രപ്രദേശ് മന്ത്രി റോളവഴി പോകുമ്പോള്‍ പാര്‍ക്കില്‍ ഇരിക്കുന്ന തെലുങ്കുനാട്ടുകാരെ കണ്ട് അവരെ 'അഭിസംബോധന' ചെയ്ത് സംസാരിച്ച കാര്യം റോളയിലെ പഴയകാലത്തെ കച്ചവടക്കാര്‍ പറയാറുണ്ട്. ആഘോഷദിനങ്ങളില്‍ റോള പാര്‍ക്കില്‍ അഭൂതപൂര്‍വമായ തിരക്കനുഭവപ്പെട്ടു. പുതുകുപ്പായങ്ങള്‍ അണിഞ്ഞ് അതിരാവിലെത്തന്നെ മലയാളികളും തമിഴരും കന്നഡക്കാരും തെലുങ്കരും മറ്റുള്ളവരും ഇവിടെയെത്തും. ഒരുകാലത്ത് നാട്ടിലുള്ള ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്‍മാരുടെ സംഭാഷണം ടേപ്പ്‌ െറക്കാഡുകളില്‍ ടേപ്പ് ചെയ്തുകൊടുത്തുവിടുന്ന പതിവുണ്ടായിരുന്നു. പ്രവാസികളുടെ മണിക്കൂറുകള്‍ നീളുന്ന ഇത്തരം റിക്കാഡിങ്ങുകള്‍ ചെയ്യുന്ന പ്രധാന സ്ഥലമായിരുന്നു റോളപാര്‍ക്ക്. ക്രമേണ ഈ റിക്കാഡിങ്ങുകള്‍ മൊബൈലുകള്‍ക്ക് വഴിമാറി.

പഴയകാലത്ത് റോളപാര്‍ക്ക് ഒരു തുറന്ന ഇടമായിരുന്നു. ആര്‍ക്കും ഏതുസമയത്തും കടന്നുചെല്ലുകയും വിശ്രമിക്കുകയും ചെയ്യാവുന്ന ഇടം. എന്നാല്‍ പലരും ഈ സൗകര്യം ദുരുപയോഗം ചെയ്യുകയും ചെയ്തു. ബംഗ്ലാദേശികളുടെയും പാകിസ്താനി കളുടെയും അനധികൃത കച്ചവടത്തിന്റെയും നിയമവിരുദ്ധപ്രവര്‍ത്തനത്തിന്റെയും പ്രധാന കേന്ദ്രമായി റോളപാര്‍ക്ക് മാറി. കുടുംബങ്ങള്‍ക്കുകൂടി പാര്‍ക്കില്‍ സമയം ചെലവഴിക്കാനും അനധികൃതപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുമായി നഗരസഭയുടെ തീരുമാനപ്രകാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് റോള പാര്‍ക്ക് അടച്ചിട്ടു. പാര്‍ക്ക് അടച്ചിട്ടതോടുകൂടി റോളയിലെ പഴയ ജനത്തിരക്കില്ലാതായി. ഷാര്‍ജ റോളയുടെ പ്രധാന അടയാളമായിരുന്നു ഈ പാര്‍ക്ക്. ആരും ആര്‍ക്കും വഴി പറഞ്ഞു കൊടുക്കുവാനും കാത്തുനില്ക്കാനും പറ്റിയ ഇടം പ്രസ്തുത പാര്‍ക്ക് തന്നെ. ഒരുകാലത്ത് റോളയിലെ പ്രധാന ബസ് സ്റ്റേഷന്‍ ഈ പാര്‍ക്കിന്റെ സമീപമായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (5 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (6 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (9 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (9 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (10 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (12 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (12 hours ago)

Malayali Vartha Recommends