Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

13 AUGUST 2026 04:20 PM IST
മലയാളി വാര്‍ത്ത
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ പാരമ്പര്യ രോഗസാധ്യതകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും, വ്യക്തിഗത ചികിത്സ ലഭ്യമാക്കാനും സഹായിക്കുന്ന അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' ഡിഎൻഎ സ്‌ക്രീനിംഗ് പ്രോഗ്രാമിന് ആസ്റ്റർ മെഡ്‌സിറ്റി തുടക്കമിട്ടു. ഷുഗർ സ്ട്രിങ്സ് എഐയുമായി സഹകരിച്ചാണ് ഈ ജനറ്റിക് ടെസ്റ്റ് വികസിപ്പിച്ചിരിക്കുന്നത്.
സാധാരണ ഹെൽത്ത് ചെക്കപ്പുകൾ നിലവിലുള്ള ആരോഗ്യസ്ഥിതി മാത്രം വിലയിരുത്തുമ്പോൾ, ഈ അത്യാധുനിക പരിശോധന വ്യക്തികളുടെ ഡിഎൻഎ ഘടന വിശദമായി വിശകലനം ചെയ്യുന്നു. ക്യാൻസർ, ഹൃദ്രോഗങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പാരമ്പര്യ രോഗസാധ്യതകൾ വളരെ മുൻകൂട്ടിത്തന്നെ കണ്ടെത്താനും, അതിനനുസരിച്ച് മുൻകരുതലുകൾ എടുക്കാനും കൃത്യമായ ചികിത്സാ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഇത് സഹായിക്കുന്നു.

ഡിഎൻഎയിലെ എല്ലാ ജീനുകളും പരിശോധിച്ച് വ്യക്തിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമഗ്രമായ വിവരങ്ങളാണ് ഈ പാക്കേജ് നൽകുന്നത്. പാരമ്പര്യമായി വരാൻ സാധ്യതയുള്ള 188 തരം ക്യാൻസറുകൾ, 302 ഹൃദ്രോഗാവസ്ഥകൾ, മറ്റ് 6,952 പാരമ്പര്യ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഈ പരിശോധനയിലൂടെ ലഭ്യമാകും. കൂടാതെ, മുന്നൂറിലധികം മരുന്നുകൾ ഓരോ വ്യക്തിയുടെയും ശരീരത്തിൽ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കൃത്യമായി വിലയിരുത്തുന്നതിലൂടെ പാർശ്വഫലങ്ങൾ ഒഴിവാക്കി പ്രിസിഷൻ മെഡിസിൻ രീതിയിലുള്ള കൃത്യവും അന്യോജ്യവുമായ വ്യക്തിഗത ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നു.

"രോഗികൾക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യവും പ്രയോജനമുള്ളതുമായ വിവരങ്ങൾ നൽകാൻ ഈ ജനറ്റിക് പഠനത്തിന് സാധിക്കും. വിദഗ്ധരുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്ന ഈ സേവനം പ്രതിരോധത്തിലൂന്നിയ ചികിത്സാരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കും." ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു.

കാരണം കണ്ടെത്താനാകാത്ത ദീർഘകാല രോഗങ്ങളുടെ യഥാർത്ഥ ഉറവിടം വ്യക്തമാക്കാനും, വരുംതലമുറകളിലേക്ക് പാരമ്പര്യ രോഗങ്ങൾ പകരുന്നത് തടയാനും സഹായിക്കുന്നതാണ് ഈ പരിശോധനയെന്ന് ഷുഗർ സ്ട്രിങ്സ് എഐ സ്ഥാപകനും സിഇഒയുമായ ടോണി ജോസ് പറഞ്ഞു.

കുടുംബത്തിൽ ക്യാൻസർ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ പശ്ചാത്തലമുള്ളവർക്കും, ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന ദമ്പതികൾക്കും ഈ ജനറ്റിക് പരിശോധന ഏറെ പ്രയോജനകരമായിരിക്കും. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ മെഡിക്കൽ ജനറ്റിക്സ് കൺസൾട്ടന്റ് ഡോ. ദേവി ശരണ്യ എസ്., ആസ്റ്റർ വെൽനസ് സീനിയർ കൺസൾട്ടന്റ് ഡോ. ബിജാൻ ജോൺ സക്കറിയ എന്നിവരും പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (18 minutes ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (25 minutes ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (30 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (34 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (40 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (44 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (50 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (3 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (3 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (6 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (7 hours ago)

Malayali Vartha Recommends