ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?

ഈ പ്രയാത്തിൽ നാടകം കളിക്കാൻ നിൽക്കരുത്. പ്രായമായാൽ കുറച്ച് പണം ഉണ്ടാക്കി ജീവിക്കാൻ നോക്കണം. സോഷ്യൽ മീഡിയയിൽ ആളികത്തുകയാണ് നടി തൃഷ പങ്കുവച്ച പോസ്റ്റ്. ഇത് തനിക്കെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ അധിക്ഷേപ പ്രാചരങ്ങൾക്കുള്ള മറുപടിയാണ് എന്ന രീതിയിലാണ് പ്രചരിക്കുന്നത്.
കുറച്ചുദിവസങ്ങൾക്കുമുമ്പാണ് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിലായത്. നടി തൃഷാ കൃഷ്ണനെയും തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യെയും ഉൾപ്പെടുത്തി ദ്വയാർത്ഥത്തിൽ സംസാരിച്ചതിനാണ് ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട്, ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഉദയനിധി മോശമായി സംസാരിച്ചത്. ചോദ്യംചെയ്യലിനുശേഷം പോലീസ് വിട്ടയക്കുകയും ചെയ്തു. സംഭവം നടന്ന് ദിവസങ്ങൾക്കിപ്പുറം ഒരു ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃഷ. ഉദയനിധി സംഭവത്തിനുശേഷം തൃഷ ആദ്യമായി പങ്കുവെക്കുന്ന സ്‌റ്റോറി കൂടിയാണിത്. ജൂലായ് 29-നുശേഷം തൃഷ സോഷ്യൽമീഡിയയിൽനിന്നും അകന്നുനിൽക്കുകയായിരുന്നു.
ആദ്യം പങ്കുവെച്ച സ്റ്റോറിയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതും. അതിങ്ങനെ, ''ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...'' ആരുടെയും പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, സമീപകാല വിവാദങ്ങളോടുള്ള പ്രതികരണമായാണ് ആരാധകർ ഇതിനെ കണ്ടത്.
'ഈവിൾ ഐ' ഇമോജിക്കൊപ്പം പങ്കുവെച്ച മറ്റൊരു സ്റ്റോറിയിൽ ഇങ്ങനെ കുറിച്ചിരുന്നു: ''ഒരുകാലത്ത് താൻ പ്രാർത്ഥിച്ചു നേടിയ ജീവിതത്തിൽ മുങ്ങിപ്പോകാൻ കഴിയുക എന്നത് എത്ര വലിയൊരു ഭാഗ്യമാണ്''.
https://www.facebook.com/Malayalivartha


























