ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി

കേവലം ബോധവൽക്കരണ ചടങ്ങുകൾക്കപ്പുറം അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി സാംസ്കാരികവും വിനോദപരവുമായ പരിപാടികളും ചടങ്ങിന്റെ ഭാഗമായി ഒരുക്കി. അമ്മമാർക്കായി സംഘടിപ്പിച്ച റാമ്പ് വോക്ക്, രക്ഷിതാക്കളുടെയും ആസ്റ്റർ ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. കൂടാതെ, അമ്മമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അമ്മമാർക്ക് പ്രത്യേക ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് സുസ്ഥിരവും ആരോഗ്യകരവുമായ ഭാവി ഉറപ്പാക്കാൻ മുലയൂട്ടലിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വാരാഘോഷത്തിലൂടെ ആസ്റ്റർ മെഡ്‌സിറ്റി ലക്ഷ്യമിടുന്നത്.
ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് കാദർ, ഡോ. ജോർജ്ജ് ജോസ്, ഡോ. ജീസൺ ഉണ്ണി, ഡോ. ഷേർളി മാത്തൻ, ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha
























